താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഉം ഉം ഉം...ഉം.ഉം..ഉം
ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ
മിഴികള്‍ വിടര്‍ത്താന്‍ വാ മൊഴികള്‍ പകര്‍ത്താന്‍ വാ
മധുമഴ നനയാന്‍ വാ മനസ്സിലുറങ്ങാന്‍ വാ
(ഓണത്തുമ്പീ പാടൂ...)

സ്നേഹമൊരു പൂമരം പോല്‍ തണലേകുവാന്‍
ജീവനില്‍ പാല്‍ക്കിനാവിന്‍ കുളിരാകുവാന്‍
കണ്ണെഴുതും കനിവായ് നീ
വിണ്ണറിയും വരമായീ
തേടൂ പൊന്നിന്‍ കിളി വാതില്‍
തിരയൂ പവിഴം മിഴിനീരില്‍
(ഓണത്തുമ്പീ പാടൂ...)

മണ്ണിലും ഭാഗ്യതാരം ഒളി ചിന്നുവാന്‍
ഉള്ളിലും പൂവനങ്ങള്‍ നിറമേകുവാന്‍
കന്നി മഴയറിയാതെ
നീര്‍ മുത്തുമണിയുതിരാതെ
നീയും പോരൂ നിഴലായി
നീറും നെഞ്ചില്‍ കുളിരായി..
(ഓണത്തുമ്പീ പാടൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5.5
Average: 5.5 (2 votes)
Ona thumbi paadoo

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.