താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Umbayi
Date of Birth:
Saturday, 10 June, 1950
Date of Death:
Wednesday, 1 August, 2018
സംഗീതം നല്കിയ ഗാനങ്ങൾ: 20
ആലപിച്ച ഗാനങ്ങൾ: 19

ഫോർട്ട് കൊച്ചി നെല്ലുകടവ് പടിഞ്ഞാറെ വീട്ടിൽ അബു–പാത്തുമ്മ ദമ്പതികളുടെ മകനായി 1950 ജൂൺ 10നു ജനിച്ച ഉമ്പായിയുടെ ജീവിതം ആകസ്മികതകൾ നിറഞ്ഞതായിരുന്നു. ഉമ്പായിയുടെ സംഗീതാഭിരുചിയെ പിതാവ് അനുകൂലിച്ചില്ല. പരീക്ഷകളിൽ തോറ്റു സ്കൂളിനോടു വിടപറഞ്ഞ മകനെ ഇലക്ട്രീഷ്യനായി മാറ്റാൻ അദ്ദേഹം മുംബൈയിൽ അമ്മാവന്റെ അടുത്തേക്കയച്ചു. ഇതായിരുന്നു ഉമ്പായിയുടെ ജീവിതം മാറ്റിമറിച്ചത്.

മുംബൈയിൽ കണ്ടുമുട്ടിയ ഉസ്താദ് മുനവറലി ഖാൻ ഉമ്പായിയെ ശിഷ്യനായി സ്വീകരിച്ചു. ഏഴു വർഷം അദ്ദേഹത്തിനു കീഴിൽ സംഗീതം പഠിച്ചതോടെ ഉമ്പായി പൂർണമായും മാറി. സംവിധായകൻ ജോൺ ഏബ്രഹാം ആണ് ഉമ്പായിയെ കേരളത്തിന്റെ ഗസൽ ചക്രവർത്തിയായി വിശേഷിപ്പത്. ജോണിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്.

ഹോട്ടലിൽ ഗായകനായി കഴിഞ്ഞിരുന്ന വേളയിൽ വേണു വി. ദേശത്തെ കണ്ടുമുട്ടുകയും ആദ്യ ആൽബം ‘പ്രണാമം’ പുറത്തിറക്കുകയും ചെയ്തതോടെയാണ് ഉമ്പായിയുടെ ജീവിതം വീണ്ടും വഴി മാറുന്നത്. ഒഎൻവി കുറുപ്പ്, യൂസഫലി കേച്ചേരി, സച്ചിദാനന്ദൻ തുടങ്ങിയവരുടെ കവിതകൾ ഉമ്പായിയുടെ ശബ്ദത്തിൽ ആൽബങ്ങളായി പുറത്തിറങ്ങി. ഇരുപതോളം ആൽബങ്ങൾ പുറത്തിറക്കിയ ഉമ്പായി ‘നോവൽ’ എന്ന സിനിമയ്ക്കു സംഗീതവും പകർന്നു. തന്റെ ജീവിതത്തിന് എന്തെങ്കിലുമൊരു സന്ദേശമുണ്ടെങ്കിൽ അത് ‘ചെളിക്കുണ്ടിൽ കിടക്കുന്ന ജീവിതത്തെ പിടിച്ചുയർത്താൻ കലയ്ക്കും സംഗീതത്തിനുമാകും’ എന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഭാര്യ ഹഫീസ. മക്കൾ: ഷൈല, സബിത, സമീർ. മരുമക്കൾ: നിഷാദലി, നൗഫൽ.

അവലംബം - മനോരമ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
എത്ര സുധാമയമായിരുന്നാ ഗാനം പ്രണാമം - ആൽബം വേണു വി ദേശം ഉമ്പായി
ഒരു നോക്കു കാണുവാനായ് പ്രണാമം - ആൽബം വേണു വി ദേശം ഉമ്പായി
പ്രണയ ഗാനങ്ങളോടെന്നേ വിട ചൊല്ലി അകലെ മൗനം‌പോൽ സച്ചിദാനന്ദൻ പുഴങ്കര ഉമ്പായി
നീലവെളിച്ചം പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
എന്തിനേ കൊട്ടിയടയ്ക്കുന്നു പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
നീലവെളിച്ചം നിലാമഴ പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
എന്നും ഒരു പൂവ് ചോദിച്ചു പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
ഈശ്വർ, അല്ലാഹ് പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
ഞാനറിയാതെൻ കരൾ പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
ഏതൊരപൂർവ്വനിമിഷത്തിൽ പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
പാടുക സൈഗാൾ പാടൂ പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
പറയൂ ഞാനെങ്ങനെ പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
തരുമോ എനിയ്ക്കൊരു നിമിഷം പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
ഞാനറിയാതെൻ പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
തരുമോ എനിക്കൊരു പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
പറയൂ, ഞാനെങ്ങനെ പറയേണ്ടൂ, പാടുക സൈഗാള്‍ പാടൂ ഒ എൻ വി കുറുപ്പ് ഉമ്പായി 2005
മാവുകൾ പൂത്തു മണം പരത്തുന്നൊരീ നന്ദി പ്രിയസഖീ നന്ദി ഒ എൻ വി കുറുപ്പ് ഉമ്പായി 2006
സുഖരാത്രിയൊടുങ്ങുകയായീ നന്ദി പ്രിയസഖീ നന്ദി ഒ എൻ വി കുറുപ്പ് ഉമ്പായി 2006
പുതിയൊരു രാഗം പാടുക നന്ദി പ്രിയസഖീ നന്ദി ഒ എൻ വി കുറുപ്പ് ഉമ്പായി 2006

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം

ഉറങ്ങാൻ നോവൽ ഈസ്റ്റ് കോസ്റ്റ് വിജയൻ കെ ജെ യേശുദാസ് 2008
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.