താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Music:
Lyricist:
Singer:
Raaga:
Film/album:
ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ (ചിലമ്പൊലി..)
ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ
തൂവൽത്തുമ്പാൽ തൊട്ടാൽ
മേഘച്ചില്ലിൻ ചെണ്ടായ് എൻ മാറത്തെ ചേലത്തുമ്പിൽ തൊട്ടാൽ
പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
വേനൽക്കയ്യാൽ തൊട്ടാലൊട്ടും വെണ്ണക്കല്ലീ ഞാൻ (ചിലമ്പൊലി..)
നിന്നെക്കന്റപ്പോഴെൻ കണ്ണിൽ മിന്നീ
പീലെച്ചെണ്ടിൽ നാണം
മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ
കേട്ടൂ ടിക് ടിക് താളം
പൊന്നേ പൊന്നാരേ പൊൻ കിണ്ണം നീയല്ലേ
ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ (ചിലമ്പൊലി..)
--------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Chilambolikkatte
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.