താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഹൃദയമിതെഴുതും കഥയിലെ വീട്
മഴവിൽച്ചേലുള്ള വീട്
മെഴുതിരി എരിയും നറുമണമൊഴുകും
ചിരികൾ മായാത്ത വീട്

പൂവാടി തോറും പൂഭംഗി തോൽക്കും
പാദങ്ങൾ തീർക്കുന്ന പാട്
തൂവൽ വിരിയ്ക്കും ഓർമ്മപ്പിറാക്കൾ
ഒരുപോലെ കുറുകുന്ന കൂട്
മോഹങ്ങൾ നൂറാണ് നൂറ്
സ്നേഹങ്ങൾ നേരാണ് നേര്

ഹൃദയമിതെഴുതും കഥയിലെ വീട്
മഴവിൽച്ചേലുള്ള വീട്
മെഴുതിരി എരിയും നറുമണമൊഴുകും
ചിരികൾ മായാത്ത വീട്

കണ്ണാടിയാം കണ്ണുണ്ടേ
ഉൾകേൾക്കുവാൻ കാതുണ്ടേ
കൈയ്യാൽ തരും വെൺചോറിൽ
സ്വർഗം തൊടും സ്വാദുണ്ടേ

രാവിൽ ചായാൻ
ആരും കൊതിയ്ക്കുന്ന കാവൽമാടം
താനേ പാറാൻ
സ്വപ്നം കടം തന്ന മായാലോകം
പൂത്തു ഞാനും ഇളം നാമ്പു പോലെ
പൂങ്കാറ്റു പോൽ അമ്മയുണ്ട്
വെൺസൂര്യനായ് അച്ഛനുണ്ട്

ഹൃദയമിതെഴുതും കഥയിലെ വീട്
മഴവിൽച്ചേലുള്ള വീട്
മെഴുതിരി എരിയും നറുമണമൊഴുകും
ചിരികൾ മായാത്ത വീട്

പൂവാടി തോറും പൂഭംഗി തോൽക്കും
പാദങ്ങൾ തീർക്കുന്ന പാട്
തൂവൽ വിരിയ്ക്കും ഓർമ്മപ്പിറാക്കൾ
ഒരുപോലെ കുറുകുന്ന കൂട്
മോഹങ്ങൾ നൂറാണ് നൂറ്
ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Hridayamithezhuthum

Additional Info

Year:
2026
Mixing engineer:
Mastering engineer:
Orchestra:
അകൗസ്റ്റിക് ഗിറ്റാർസ്
ഇലക്ട്രിക് ഗിറ്റാർ
ഫ്ലൂട്ട്

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.