താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

രജനീഗന്ധി വിടർന്നു
അനുരാഗ സൗരഭ്യം പടർന്നു
കടമിഴിയിൽ സ്വപ്നം നിരന്നു നിന്റെ
കാൽച്ചിലങ്കകളുണർന്നൂ
(രജനീഗന്ധി..)

നീലക്കാടിൻ രോമാഞ്ചമേ ഞാൻ
നിന്നെ തേടിയലഞ്ഞൂ
ഹൃദയത്തുടിപ്പിൻ താളം കേട്ടെൻ
കാനനക്കുയിലേ നീവന്നൂ
കാനനക്കുയിലേ നീ വന്നൂ (രജനീഗന്ധിവിടർന്നു...)

മലർക്കിനാവുകൾ കണ്ണീരിലടിഞ്ഞു
മനസ്സിൽ കൂരിരുൾ നിറഞ്ഞൂ
നീറിപ്പടരും നൊമ്പരമായ് ഞാൻ
നിന്റെ ആത്മാവിലലിഞ്ഞൂ
നിന്റെ ആത്മാവിലലിഞ്ഞൂ (രജനീഗന്ധിവിടർന്നു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Rajaneegandhi vidarnnu

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 6 days ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.