താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ (ഇത്തിരി..)

മഗരി മഗരി സധസ സരിമ രിമപ മപധ
ധ സ ധ സ ധസരി മഗരി മഗ
ധ സ ധ സ ധസരി മഗരി മഗ
ധ സ ധ സ ധസരി )മഗരി മഗ

ഓടം തുഴയും മാൻ മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം (ഓടം... )
മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാൾകൾ
പുതു മൊട്ടിൻ കിങ്ങിണിയോടെ
ജീവിതമെന്നും മധുവിധുവാകാൻ ഭാവുകമേകുന്നു
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

തേനിൽ കുഴയും നൂറിഴകളെ നാദം പുണരും കാലം
നാദം ഉണരും ഉള്ളിണകളിൽ ദാഹം വളരും കാലം (തേനിൽ.... )
മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ
ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം
മാതൃകയാകാൻ മംഗളമരുളുന്നു
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (2 votes)
Ithiri naanam

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.