താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...
നിലാവേ..മായുമോ..കിനാവും നോവുമായ്..

മുറ്റം നിറയെ..മിന്നിപടരും..മുല്ലക്കൊടി പൂത്ത കാലം..
തുള്ളിതുടിച്ചും..തമ്മിൽ കൊതിച്ചും..കൊഞ്ചികളിയാടി നമ്മൾ..
നിറം പകർന്നാടും..നിനവുകളെല്ലാം..
കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ..
നിലാവേ..മായുമോ..കിനാവും നോവുമായ്..

ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ.....

നീലക്കുന്നിൻ മേൽ..പീലിക്കൂടിൻ മേൽ..കുഞ്ഞു മഴ വീഴും നാളിൽ..
ആടിക്കൂത്താടും മാരികറ്റായ് നീ..എന്തിനിതിലേ പറന്നു..
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും..
വെറും മണ്ണിൽ വെറുതേ..കൊഴിയുഞ്ഞു..ദൂരെ..ദൂരെ..
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു..
നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7.25
Average: 7.3 (4 votes)
Nilaave maayumo (M)

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മഞ്ഞക്കുഞ്ഞിക്കാതുള്ള ചക്കിപ്പൂച്ചക്ക് എം ജി ശ്രീകുമാർ
തളിരണിഞ്ഞൊരു കിളിമരത്തിലെ കെ എസ് ചിത്ര, എം ജി ശ്രീകുമാർ
കുഞ്ഞൂഞ്ഞാലാടാം കിന്നാരം ചൊല്ലാം എം ജി ശ്രീകുമാർ, കെ എസ് ചിത്ര
ഒരു വല്ലം പൊന്നും പൂവും എം ജി ശ്രീകുമാർ, സുജാത മോഹൻ
ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന എം ജി ശ്രീകുമാർ, കെ എസ് ചിത്ര
നിലാവേ മായുമോ (F) കെ എസ് ചിത്ര
ഡാർലിങ്സ് ഓഫ് മൈൻ അനുപമ, ഡോ കല്യാൺ
Submitted 17 years 1 week ago by Hitha Mary.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.