താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അരളിയും കദളിയും പൂവിടും കാടിന്റെ
കരളിലിരുന്നു പൊൻ‌മുരളിയൂതും
അറിയാത്ത പാട്ടുകാരാ.. നിന്റെ
അരികിലേക്കിന്നു ഞാനോടിവന്നു
ഓടിവന്നു..

മധുരമാമേതോ മകുടിതൻ നാദം
കേട്ടുണരുന്ന നാഗിനി പോലെ..
പാടി വിളിക്കുന്ന പാൽക്കടലിൻ നേർക്ക്
പായുന്ന വാഹിനി പോലെ..
അണയുന്നൂ.... ഓടിയണയുന്നൂ...

അളിനീലവേണിയഴിഞ്ഞുല-
ഞ്ഞഞ്ജന പരിവേഷമാർന്നൊരു ചേലിൽ
ആദിജന്മത്തിൽ നീ കണ്ടു കൊതിച്ചവ-
ളാണിന്നും പിൻ‌തുടരുന്നൂ..
തിരയുന്നൂ.... നിന്നെ തിരയുന്നൂ...

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (2 votes)
Araliyum kadaliyum

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.