താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Prayanam
കഥാസന്ദർഭം:

സാവിത്രി എന്ന ദരിദ്രയായ പെൺകുട്ടി ധനാഢ്യനായ ഒരു വൃദ്ധബ്രാഹ്മണനെ അച്ഛന്റെ നിർബ്ബന്ധം മൂലം വേളി കഴിക്കുന്നു. പക്ഷേ, അരവിന്ദൻ എന്നൊരു യുവാവുമായി പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 20 June, 1975

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ഭരതൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച കലാസംവിധാനം
1 975
കരൺ - മാസ്റ്റർ രഘു
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ബാലതാരം
1 975
ബാലു മഹേന്ദ്ര
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഛായാഗ്രഹണം (ബ്ലാക്ക് ആൻഡ് വൈറ്റ്)
1 975

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ഈ സിനിമയുടെ തമിഴ് റീമേക്കാണ്‌ 'സാവിത്രി'. ബ്രാഹ്മണ സമൂഹത്തെ ചിത്രം അവഹേളിക്കുന്നു എന്ന പരാതിപ്പെട്ടു ഗവര്‍ണ്ണറുടെ വസതിയിലേക്ക് ജാഥ നടത്തിയിരുന്നു.

അവലംബം : മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തമിഴ് റീമേക്കിൽ സാവിത്രി എന്ന ടൈറ്റിൽ റോൾ ചെയ്തത് മേനകയായിരുന്നു.

ഭരതന്റെ ആദ്യ സ്വതന്ത്ര സംവിധാനസംരംഭമാണിത്.

പത്മരാജൻ തിരക്കഥയെഴുതിയ ആദ്യചിത്രം കൂടിയാണിത്.

കഥാസംഗ്രഹം:

ഗ്രാമ ക്ഷേത്രത്തിലെ മദ്ധ്യവയസ്കനായ വിഭാര്യനായ പൂജാരിയാണ് കൊട്ടാരക്കരയുടെ കഥാപാത്രം. ഏഴെട്ടുവയസുള്ള മകൻ മാത്രമേയുള്ളു. ക്ഷേത്രത്തിൽത്തന്നെയാണ് ജീവിതം. അയൽക്കാരി അമ്മിണിയമ്മയാണ് കുട്ടിയെയും വീട്ടിലെക്കാര്യങ്ങളും നോക്കുന്നത്. തന്നെ വേദമന്ത്രങ്ങൾ പഠിപ്പിച്ച ദരിദ്രനായ ഒരു വൃദ്ധ ബ്രാഹ്മണന്റെ പെൺമക്കളിൽ മൂത്തവളും ചെറുപ്പക്കാരിയും സുന്ദരിയുമായ സാവിത്രിയെ നമ്പൂതിരി വിവാഹം കഴിക്കുന്നു. ഏറെ പ്രായ വ്യത്യാസമുണ്ട്. വിവാഹത്തിലൂടെ മകനൊരു കൂട്ടും ഗുരുനാഥന്റെ പ്രാരാബ്ദത്തിൽ ഒരു സഹായവും ആവും എന്നാണ് ആ പൂജാരി ഉദ്ദേശിച്ചത്.

തികഞ്ഞ ഭക്തനായ ആയാൾ താനെന്നും പൂജിക്കുന്ന ദേവീവിഗ്രഹത്തിന്റെ സ്ഥാനത്താണയാൾ തൻ്റെ സുന്ദരിയായ ഭാര്യയെ പ്രതിഷ്ഠിച്ചത്. ഭർത്താവാവാൻ അയാൾക്കാവുന്നില്ല. എന്നാൽ അവൾ അയാളുടെ മകനെ സ്വന്തം മകനെ പോലെ നോക്കി.

ഈ സമയം തന്റെ കുടുംബ വേരുകൾ തേടി ആ ഗ്രാമത്തിലെത്തുന്ന യുവാവ് അരവിന്ദൻ. നിരവധി വിഷാദങ്ങൾ പേറി അയാൾ തന്റെ തറവാട്ടിലേക്ക് തിരിച്ചു വന്നതാണ്.ഒരിക്കൽ സാവിത്രിയും അരവിന്ദനും അമ്പലത്തിൽ വച്ച് കണ്ടുമുട്ടുന്നു. പിന്നീട് പലപ്പോഴും അത് സംഭവിക്കുന്നു. അവർക്കുള്ളിൽ ഒരു പ്രേമബന്ധം ഉത്ഭവിക്കുന്നു.

ആ ബന്ധം വളരുന്നു. നമ്പൂതിരി വീട്ടിലില്ലാത്തപ്പോൾ അരവിന്ദൻ അവിടെ വരാൻ തുടങ്ങുന്നു.
അവൾ തികച്ചും ഒറ്റപ്പെട്ട മാനസികാവസ്ഥയിലാണെന്ന് അവൻ മനസ്സിലാക്കുന്നു. നമ്പൂതിരിയുടെ ദാമ്പത്യ രീതി അയാൾക്കു മനസ്സിലാവുന്നു.

ഒരു ദിനം ക്ഷേത്രത്തിൽ നിന്നു നേരത്തെ മടങ്ങി വരുമ്പോൾ യാദൃശ്ചികമായി പൂജാരി രാത്രി അവരെ അരുതാത്ത സാഹചര്യത്തിൽ കാണുകയും അടുത്തദിവസം തന്നെ അവളെ വീട്ടിൽ തിരിച്ചു കൊണ്ടാക്കുകയും ചെയ്യുന്നു. തെറ്റു ചെയ്തിട്ടും അതുവരെ ഒരു പശ്ചാത്താപവുമില്ലാത്ത അവളുടെ മനോഭാവം അയാളെ വേദനിപ്പിക്കുന്നു. അയൽക്കാരി അമ്മിണിയമ്മയുടെ കുററപ്പെടുത്തലുകൾക്കു മുന്നിൽ പക്ഷേ അയാൾക്ക് ഉത്തരം മുട്ടുന്നു. ഒടുവിൽ സാവിത്രി തിരിച്ചു വന്ന് ക്ഷമ യാചിച്ചപ്പോൾ അവളെ സ്വീകരിച്ചെങ്കിലും അയാളുടെ മനസ്സിൽ നിന്ന് അവൾ പുറത്താക്കപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ പിന്നീട് അവൾ സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നു. അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു.പക്ഷെ ഒരു ദിനം അവൻ അവളുടെ സമീപത്ത് എത്തുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

എല്ലാം അവസാനിച്ചെന്നു തോന്നിയെങ്കിലും ഒടുവിൽ ഒരുത്സവ ദിവസം രാത്രിയിൽ കരിമരുന്നിന്റെ ആകാശ പ്രഭയിൽ അരവിന്ദനും സാവിത്രിയും അവർ ഒന്നാകുന്നു.
അവൾ ഒരു പുതിയ ജീവിതം തിരഞ്ഞെടുക്കുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

ചമയം:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
മ്യൂസിക് അസിസ്റ്റന്റ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:

Production & Controlling Units

പ്രൊഡക്ഷൻ അസിസ്റ്റന്റ്:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മൗനങ്ങൾ പാടുകയായിരുന്നു

വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, എസ് ജാനകി
2

ബ്രാഹ്മമുഹൂർത്തം കഴിഞ്ഞൂ

വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ പി കെ മനോഹരൻ
3

ചന്ദ്രോത്സവത്തിനു ശുകപുരത്തെത്തിയ

വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
4

പോലല്ലീ ലീലിലല്ലീ

യതീന്ദ്രദാസ് എം ബി ശ്രീനിവാസൻ ലത രാജു, കോറസ്
5

സര്‍വ്വം ബ്രഹ്മമയം

ബിച്ചു തിരുമല എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, കോറസ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.