താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അമ്പലപ്പറമ്പിൽ നിന്നൊഴുകി ഒഴുകിവരും
അഷ്ടപദി ഗാനം
മനസ്സിൽ വാരിത്തൂവുകയാണൊരു
മധുര മധുര വികാരം
അമ്പലപ്പറമ്പിൽ നിന്നൊഴുകി ഒഴുകിവരും
അഷ്ടപദി ഗാനം

ഏകാന്തതകളിൽ ഉന്മാദമുണർത്തുമീ
മൂകാനുരാഗ സംഗീതം
അഭിലാഷങ്ങളെ ചിറകണിയിക്കുമ്പോൾ
അടിമുടി കോരിത്തരിച്ചു പോകും - ഞാൻ
അടിമുടി കോരിത്തരിച്ചു പോകും
അമ്പലപ്പറമ്പിൽ നിന്നൊഴുകി ഒഴുകിവരും
അഷ്ടപദി ഗാനം

ഇതിലേ ഒഴുകും പൂനിലാവൊരു യമുനയായിരുന്നെങ്കിൽ
കരയിൽ നിൽക്കുമീ രാധ തന്നരികിൽ
വരുമായിരുന്നു കളിത്തോഴൻ - തേടി
വരുമായിരുന്നൂ കളിത്തോഴൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Ambalapparambil

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.