താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ബുദ്ധം... ശരണം.... ഗച്ഛാമി
ബുദ്ധം ശരണം ധർമ്മം ശരണം സംഘം ശരണം
ഈ മണ്ണിൽ ചൊരിയൂ കനിവിൻ കതിർമഴ
ശരണം..ശരണം...
നാടിരുന്നു പോയ് നിലച്ചു പോയ്
നായക നൽകുക ജീവജലം
ശരണം .. ശരണം

ധർമ്മദീപശിഖ തരൂ
കർമ്മമരുസുഖം തരിക ഭഗവാൻ
ശരണം .. ശരണം

ശാക്യകുലമണിയേ ജയ -
ശാന്തി ശുഭനിധിയേ ജയജയ
ശരണം... ശരണം

സ്നേഹഗായകാ വരുന്നൂ ഞങ്ങൾ
ജീവിതാഞ്ജലികൾ തരുന്നൂ ഞങ്ങൾ
കപിലവസ്തുവിൻ കനകദീപമേ
ലോകശാന്തിതൻ താരകമേ
ശരണം .. ശരണം

കൂരിരുളിതിൽ ഈ ജീവിതം
തകരുമീ കാലങ്ങളിൽ
മിഴി നിറഞ്ഞു കരളെരിഞ്ഞു
പുക നിറഞ്ഞൂ കുടിലുകളിൽ
ചൊരിയുക തവ കൃപയുടെ
കുളിരലയുടെ മധുകലികകൾ
ശരണം .. ശരണം

കാലിടറിയിടറിയിനി വഴിയിലിതാ
പിടയുമീ മനുജ നിനവുകൾ
തളിരിടുവാൻ പൊൻ കതിരിടുവാൻ
തണലരുളുക നീ വരമരുളുക
ശരണം .. ശരണം

ഇവിടെ വേദനകൾ വിളറി വീണീടവേ
നവയുഗ ദിനകര വരിക ഭവാൻ
ഹൃദയ മണിയറയിൽ കനിവിൻ തിരികളുമായ്
വരിക വരിക വരമരുളുക
ശരണം .. ശരണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
BUdham saranam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തുമ്പീ തുമ്പീ വാ വാ ശാന്ത പി നായർ
ആയിരം കൈകള് കെ രാഘവൻ, ശാന്ത പി നായർ, കോറസ്
എന്തിനു പൊൻ കനികൾ ശാന്ത പി നായർ
മാനസറാണീ എ എം രാജ
അങ്ങാടീ തോറ്റു മടങ്ങിയ എ എം രാജ, ശാന്ത പി നായർ
പൂമുല്ല പൂത്തല്ലോ ശാന്ത പി നായർ
മായല്ലേ മാരിവില്ലേ എ എം രാജ, ശാന്ത പി നായർ, എം എൽ വസന്തകുമാരി
ചിങ്കാരപ്പെണ്ണിന്റെ കാതിൽ ശാന്ത പി നായർ
മണിവർണ്ണനെ ഇന്നു ഞാൻ എം എൽ വസന്തകുമാരി
അലര്‍ശരപരിതാപം എം എൽ വസന്തകുമാരി
പാത്തുമ്മാബീവീടെ ഭാഗ്യം കെ രാഘവൻ, കോറസ്
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.