താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഞാനൊരു പാവം മോറീസ് മൈനര്‍
അവളൊരു സെവന്റിവണ്‍ ഇമ്പാലാ
ഫോറിന്‍ ഫിയറ്റിനെ പ്രേമിച്ചവളെ
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേമായം
പോനാല്‍ പോകട്ടും പോടാ
ഞാനൊരു പാവം മോറീസ് മൈനര്‍
അവളൊരു സെവന്റിവണ്‍ ഇമ്പാലാ

ഗിയറില്ല ബ്രേക്കില്ല ക്ലച്ചില്ലാ
റീബോറു ചെയ്യുവാന്‍ പണമില്ലാ
പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നേ...
പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നെ
പറ്റിക്കാനെനിക്കൊട്ടു കഴിഞ്ഞുമില്ലാ..
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേമായം
പോയെങ്കില്‍ പോട്ടെടാ - പോടാ
ഞാനൊരു പാവം മോറീസ് മൈനര്‍
അവളൊരു സെവന്റിവണ്‍ ഇമ്പാലാ

മോഹത്തിന്‍ പെട്രോളും നിറച്ചുവന്നു
മുറപ്പെണ്ണാമവളുടെ കരം പിടിക്കാന്‍
മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞൂ...
മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞു
ടയര്‍ പങ്ചറായി ഞാന് വഴിയില്‍ വീണൂ
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേമായം
പോട്ടെടാ പോണെങ്കിലങ്ങട് പൊക്കോട്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Njan Oru paavam morris minor

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.