താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

O V Raphael
സംഗീതം നല്കിയ ഗാനങ്ങൾ: 11

എറണാകുളം വടക്കൻ പറവൂർ സ്വദേശി. സെമിനാരിയിൽ 9 വർഷം പഠിച്ചതിനാൽത്തന്നെ ക്രിസ്ത്യൻ ഭക്തിഗാന മേഖലയിൽ വളരെയധികം ഗാനങ്ങൾ ചിട്ടപ്പെടുത്തി പ്രശസ്തി നേടിയ സംഗീതജ്ഞനാണ് ഒ വി റാഫേലെന്ന ഒ വി ആർ. കത്തോലിക്കാ സഭക്ക് വേണ്ട ഗാനങ്ങളൊക്കെ ചിട്ടപ്പെടുത്താനായി സ്ഥിരം സംഗീതജ്ഞനായി ബിഷപ്പ് ഒ വി ആറിനെ ചുമതലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി കത്തോലിക്കാ സഭക്ക് വേണ്ടി ഏറെ ഗാനങ്ങൾ കമ്പോസ് ചെയ്തു. ഈ മേഖലയിൽ ഏകദേശം 3000ത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നു. ആബേലച്ചന്റെ രചനയിൽ ഒ വി ആർ സംഗീതം നിർവ്വഹിച്ച "ഗാഗുൽത്താ മലയിലെന്ന" ഗാനം അതിപ്രശസ്തമാണ്. "കനിവോടെ സ്വീകരിക്കണമെ" എന്ന് സഭക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനവും വളരെ പ്രശസ്തമാണ്.

കെ എസ് ചിത്രയുടെ ആദ്യ സ്റ്റുഡിയോ റെക്കോർഡിംഗ് നിർവ്വഹിക്കുന്നതും ഒ വി ആർ തന്നെയാണ്. ആകാശവാണിയിലെ കോറൽ സംഘം പരിശീലിച്ചിരുന്നത് ഒ വി ആറായിരുന്നു. അങ്ങനെയാണ് ജൂനിയർ കോറൽ ഗ്രൂപ്പിലുണ്ടായിരുന്ന ചിത്രയെ തിരഞ്ഞെടുത്ത് ‌നീലാംബരി എന്ന സിനിമക്ക് വേണ്ടി ജ്യോതിസേ ദിവ്യജ്യോതിസേ നിന്നേപ്പുണരാൻ എന്ന പാട്ട് പാടിക്കുന്നത്. നീലാംബരിയും അതിലെ പാട്ടുകളും പുറത്തിറങ്ങിയിരുന്നില്ല.

ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന ഒ ‌വി ആർ കീബോർഡിനു പുറമേ അക്കോർഡിയനും കൈകാര്യം ചെയ്തിരുന്നു.വത്തിക്കാൻ റേഡിയോ ആദ്യമായി സംപ്രേഷണം ചെയ്ത മലയാള ഗാനം ഒ വി ആർ സംഗീതം നിർവ്വഹിച്ച കനിവോടെ കനിയേണമെ എന്നതായിരുന്നു. ഭാര്യ റീത്ത ജോസഫ് പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണെങ്കിലും നിരവധി പാട്ടുകൾക്ക് രചനയും നിർവ്വഹിച്ചിരുന്നു. റാണി റാഫേലെന്ന് അറിയപ്പെട്ടിരുന്ന റീത്ത ജോസഫ് ‌2019ൽ മരണമടഞ്ഞു.

മൂത്തമകനും സംഗീത സംവിധായകനായ റോണിയുൾപ്പടെ മൂന്ന് മക്കളാണ്.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നിൽ‌ക്കൂ ജനമേ സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
ദൈവത്തിനെന്നും സ്തുതിപാടും സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
സ്നേഹശീതള നിൻ തിരുവചസ്സുകൾ സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
ജ്വാലതിങ്ങും സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
അനുതാപമൂറുന്ന ഹൃദയമോടെ സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
ഒരു ശോകഗാനം ഒഴുകി വന്നു സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
ദിഗന്തങ്ങൾ മുഴങ്ങവേ കാൽ‌വരിയിൽ സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
ഇവിടെയിതാ കാൽ‌വരിയിൽ സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
സ്നേഹസുധാരസം ചൊരിഞ്ഞീടുവെന്നിൽ സ്നേഹബലി - തരംഗിണി കെ ജെ യേശുദാസ്
ജ്യോതിസേ ദിവ്യജ്യോതിസേ നീലാംബരി (പുറത്തിറങ്ങിയില്ല) കെ എസ് ചിത്ര
അൾത്താര തന്നിലെ പ്രശസ്തി ഒ എൻ വി കുറുപ്പ് ജോളി എബ്രഹാം, ഷെറിൻ പീറ്റേഴ്‌സ് 1994

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
ചക്രവാളം 2003
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.