താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ...
ദൂരേ വീണ്ടും പാടുന്നൂ...

(ഒരു പൂ...)

വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾ
സ്വർണ്ണമരാളങ്ങളായിരുന്നൂ (വർണ്ണങ്ങൾ)
അവയുടെ ഈറൻ തൂവൽത്തുടിപ്പിൽ
അനുഭവമന്ത്രങ്ങളുണർന്നൂ...
എല്ലാം എല്ലാം നാം മറന്നു...

(ഒരു പൂ...)

രാവിന്റെ നീലക്കടമ്പുകൾ തോറും
താരകപ്പൂവുകൾ വിരിഞ്ഞു (രാവിന്റെ)
യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിർക്കുന്നതറിഞ്ഞു...
എല്ലാം എല്ലാം നാം മറന്നു...

(ഒരു പൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Oru poo viriyunna - F

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.