താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ദലമർമ്മരം... ദലമർമ്മരം...
ഒരു വർഷബിന്ദുവിൽ

അലിയുകയാണൊരു ദലമർമ്മരം
ഒരു സുഖസ്‌പർശത്തിൽ
ഉതിരുകയാണൊരു
സ്വരസംഗമം

(ദലമർമ്മരം...)

അമൃതനിഷ്യന്ദിയാം
നിമിഷപുഷ്‌പങ്ങൾ
ആശ്ലേഷ ലതയിലുറങ്ങീ (അമൃത)
ഇതളോടിതൾ
ചേർന്നനവദ്യമാമൊരു
നിർവ്വേദലയമായ് മാറി....
ആത്മാവിലെങ്ങോ
മഴവിൽത്തരികൾ
താനേ നിറയുകയായി...

(ദലമർമ്മരം...)

ധനിസരി
സസരി
സസരി സനിധപ മപധനി
സരി സനിധപ സനിധപ മഗരിസ

മോഹപഥങ്ങളിൽ
ഏതൊരചുംബിത
ഗാനം ചിറകു വിടർത്തി (മോഹ)
തന്ത്രി വലിഞ്ഞൊരീ
ഹൃദയവിപഞ്ചിക
താനേ സ്വരജതി പാടീ...

സനിസരി സനിധപ മപധപ മപമഗരി
സരിഗമ
ഗമപധനിസ.....

അഞ്ചിന്ദ്രിയങ്ങളിൽ അഗ്നിപുഷ്‌പങ്ങൾ
ഒരു വിസ്‌മൃതിയിൽ
മയങ്ങി

(ദലമർമ്മരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Dalamarmaram - F

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.