താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Music:
Lyricist:
Singer:
Raaga:
Film/album:
ഭഗവതിക്കാവിൽ വെച്ചോ
അമ്പലക്കടവിൽ
വെച്ചോ
പാതിരാവിൽ ഇന്നലെയൊരു
നിസ്വനം കേട്ടു, ഒരു നിസ്വനം കേട്ടു
(ഭഗവതിക്കാവിൽ...)
വെള്ളിപ്പുടവ ചുറ്റും വെണ്ണിലാവല്ല
വെറ്റിലനൂറു തേച്ചൊരാതിരയല്ല
തങ്കക്കൊലുസ്സുകളണിഞ്ഞു വരുമൊരു
ദേവതയല്ലോ, അവളെൻ നവവധുവല്ലോ
അവളെൻ നവവധുവല്ലോ...
(ഭഗവതിക്കാവിൽ...)
പാലപ്പൂവുകൾ വിതറി, ഒരു
പനിനീർ
പൊയ്‌കയൊരുക്കി
രത്നക്കല്ലുകൾ കൊണ്ടു പതിച്ചൊരു
സ്വപ്‌നസൗധമൊരുക്കി,
മനസ്സിൽ
പുഷ്‌പശയ്യയൊരുക്കി...
(ഭഗവതിക്കാവിൽ...)
തങ്കത്തളികകളില്ല വർണ്ണപ്പട്ടുകളില്ല
ആയിരമായിരമാശകൾ പൂക്കും
ഹൃദയം മാത്രം (ആയിരം)
അവൾക്കായ് ഹൃദയം
മാത്രം...
(ഭഗവതിക്കാവിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Bhagavathikkavil vacho
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 2 months ago by vikasv.