താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ശരത്‌കാലമേഘം മൂടിമയങ്ങും
മധുചന്ദ്രകിരണങ്ങൾ പോലെ
മുഗ്ദ്ധാനുരാഗമേ എന്നന്തരംഗത്തിൽ
നീ നിത്യസ്വർഗ്ഗമായ് വന്നൂ

(ശരത്‌‌കാല...)

നിസസ നിസസ നിസസ മഗമഗ
നിസസ നിസസ നിസസ പമപമ
നിസസ നിസസ മഗമഗ നിസസ നിസസ പമപമ
നി-സ-സ മ-ഗ-മ-മ ~ നി-സ-സ പ-മ-പ-നി
സഗസ നിസനി പനിപ മപമ നിസനി പനിപ മപമ ഗമഗ
സ-ഗമ-പ നിസ സ-ഗമ-പ നിസ സ-ഗമ-പ നിസ

സ്വപ്‌നങ്ങൾ തീർക്കുന്ന ദ്വീപിൽ
എന്നും നർത്തനം ചെയ്‌തു നിൻ രൂപം
പനിനീരിലലിയുന്ന ഹിമബിന്ദുപോലെയെൻ
മാനസം നിന്നിൽ ലയിച്ചൂ - ഇനിയെന്തിനോമലേ മൗനം

നീർ‌മുത്തു ചൂടുന്ന പൂവും
നിൻ‌റെ നിർമ്മലസ്‌നേഹത്തിൻ മധുവും
അകതാരിൽ ചൊരിയുന്നു മധുരാനുഭൂതികൾ
ആതിരത്തേന്മഴപോലെ - ഇനിയെന്തിനോമനേ നാണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Saratkala megham

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.