താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആത്മാവിൽ എന്റെയാത്മാവിൽ
ആനന്ദത്തേൻ കണമായ്
ഈശോയേ നീ വരേണമേ
ജീവനായ് സ്നേഹധാരയായ് (2)

നാഥാ... യേശൂനാഥാ സ്നേഹരാജാ ആത്മരൂപാ
എൻ ജീവൻ നിന്റെ ദാനം എന്റെ സർവ്വം നീയേശുവേ

കുരുന്നുനാവിൽ കൂദാശയായ്
കുഞ്ഞാറ്റകൾക്കൊരു കൂട്ടേകിടാനും
കുഞ്ഞും നാൾ മുതൽ ഈ ദിനം വരെയും
കുരിശിന്റെ നിൻവഴി പിൻ‌ചെന്നിടാനും

നീ വരം തന്നതല്ലേ ഞാനെന്നെയർപ്പണം ചെയ്തതല്ലേ (2)

നാഥാ... യേശൂനാഥാ സ്നേഹരാജാ ആത്മരൂപാ
എൻ ജീവൻ നിന്റെ ദാനം എന്റെ സർവ്വം നീയേശുവേ
(ആത്മാവിൽ ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Aathmavil ente aathmavil

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.