താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ഒരു പക്ഷി അതിന്റെ ആയുഷ്ക്കാലം മുഴുവൻ പറന്നാലും
തണലുതീരാത്തൊരു മരമുണ്ട്.
പരമസീമയിലെ സിദ്രാ വൃക്ഷം.
അതിനടുത്താണു സ്വർഗ്ഗം
ഞാൻ നിന്നെ അവിടെ കാത്തുനിൽക്കും
പടച്ചവൻ നിന്നെ പടച്ചപ്പോൾ
മിഴികൾ കരികൊണ്ട് വരച്ചപ്പോൾ
എന്നെ ഓർത്തു കാണും
എന്റെ ഇഷ്ടമോർത്തു കാണും
മുടിച്ചുരുൾ കൊണ്ട് നിറച്ചപ്പോൾ
കവിൾ ചുഴികൾ തുളച്ചപ്പോൾ
എന്നെയോർത്തു കാണും
എന്റെ മോഹമോർത്തു കാണും
നീവരും നാളിനായ് ഞാൻ പിടച്ചതല്ലേ
ഖൽബേ.. എന്റെ ഖൽബേ..
റൂഹിലെൻ നൂറിനായ് നീ പടച്ചതല്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Padachavan Ninne Padachappol
Additional Info
Year:
2020
ഗാനശാഖ:
അനുബന്ധവർത്തമാനം
Submitted 5 years 11 months ago by Sandhya Rani.