താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പാതിരാപ്പൂവിന്റെ സ്വപ്‌നമെല്ലാം
പാർവ്വണയാമിനി സ്വന്തമാക്കി
ചിറകാർന്നൊരെന്റെ വികാരമെല്ലാം
നീ വിരൽത്തുമ്പിൽ പരാഗമാക്കി

(പാതിരാ...)

മോതിരക്കൈവിരൽ നീട്ടി
താരകവാതിൽ തുറക്കാം ‍
മേലാട പൂങ്കാറ്റിനേകി
പൂവള്ളിയൂഞ്ഞാലിലാടാം
ലഹരി പടരും പൂനിലാവിൻ
കൈകളിൽ ഞാൻ തല ചായ്‌ക്കും

(പാതിരാ...)

ആ മിഴിപ്പൂവമ്പിനാലെ
ആകാശ നർത്തകിയാക്കൂ
ആലിംഗനങ്ങളിൽ മൂടി
ആനന്ദഭൈരവിയാക്കൂ
മനസ്സു നിറയും മധുരമെല്ലാം
ആദ്യരാവിൻ നിധിയാക്കൂ

(പാതിരാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Pathirappoovinte

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 2 months ago by vikasv.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.