താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ
സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ
ശൃണുമമഹൃദയം
സ്മരശരനിലയം
ശൃണുമമഹൃദയം
സ്മരശരനിലയം
സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ...

അധരം മധുരം മകരന്ദഭരം
കോമളകേശം ഘനസങ്കാശം
അധരം മധുരം മകരന്ദഭരം
കോമളകേശം ഘനസങ്കാശം
മൗ‍നാചരണം ആ...
മൗ‍നാചരണം മതിയിനി സുമുഖീ
അണയൂ സഖി നീ
കുവലയനയനേ
സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ...

വദനം രുചിരം ഹൃദയാന്തഹരം
മാദകഹാസം മാധവമാസം
വദനം രുചിരം ഹൃദയാന്തഹരം
മാദകഹാസം മാധവമാസം
വ്രീളാവരണം മാറ്റുക ദയിതേ
വിജനം സദനം കിസലയമൃദുലേ
സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Samajasancharini - F

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.