ഭാനുപ്രിയ

Bhanupriya

പണ്ഡു ബാബുവിന്റേയും രാഗമല്ലിയുടേയും മകളായി ആന്ധ്രാപ്രദേശിൽ ജനിച്ചു. കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറ്റിയതിനാൽ ഭാനുപ്രിയ വളർന്നത് ചെന്നൈയിലായിരുന്നു. ചെറുപ്പത്തിലെ നൃത്തം പഠിച്ചു തുടങ്ങിയ ഭാനുപ്രിയ പ്രശസ്ത നർത്തകികൂടിയാണ്.

1983 -ൽ Mella Pesungal എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ടാണ് ഭാനുപ്രിയ ചലച്ചിത്രരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം തെലുഗു ചിത്രമായ Sitaara -യിൽ നായികയായി. 1986 -ൽ Dosti Dushmani എന്ന സിനിമയിലൂടെ ഹിന്ദിയിലും ഭാനുപ്രിയ തുടക്കം കുറിച്ചു. തുടർന്ന് നിരവധി തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ അവർ അഭിനയിച്ചു. 1992 -ൽ മോഹൻലാൽ നായകനായ രാജശില്പി എന്ന സിനിമയിൽ നായികയായിക്കൊണ്ട് ഭാനുപ്രിയ മലയാള സിനിമയിൽ അരങ്ങേറി. തുടർന്ന് ഹൈവേ, അഴകിയ രാവണൻ, കുലം എന്നീ സിനിമകളുൾപ്പെടെ എട്ട് മലയാള സിനിമകളിൽ അവർ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്, ധാരാളം നൃത്ത പരിപാടികൾ അവർ അവതരിപ്പിക്കാറുണ്ട്. സഹോദരി ശാന്തിപ്രിയയും അഭിനേത്രിയാണ്.

ഭാനുപ്രിയയുടെ ഭർത്താവ് പരേതനായ ആദർശ് കൗശൽ. മകൾ അഭിനയ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രാജശില്പി ആർ സുകുമാരൻ 1992
ഹൈവേ മീര ജയരാജ് 1995
സൂപ്പർ ആക്ഷൻ - ഡബ്ബിംഗ് കോദണ്ഡരാമ റെഡ്ഡി 1996
അഴകിയ രാവണൻ അനുരാധ കമൽ 1996
കുലം ലെനിൻ രാജേന്ദ്രൻ 1997
ഋഷ്യശൃംഗൻ സുരേഷ് ഉണ്ണിത്താൻ 1997
കൊച്ചു കൊച്ചു സന്തോഷങ്ങൾ മായാ വർമ്മ സത്യൻ അന്തിക്കാട് 2000
മഞ്ഞുപോലൊരു പെൺ‌കുട്ടി അരുന്ധതി കമൽ 2004
ഹൃദയത്തിൽ സൂക്ഷിക്കാൻ ശ്രീനാഥിന്റെ അമ്മ നിർമ്മല രാജേഷ് പിള്ള 2005
മഹാനടി-ഡബ്ബിംഗ് ദുർഗാംബ നാഗ് അശ്വിൻ 2018
Submitted 15 years 7 months ago by danildk.