ബാലു വാസുദേവ്

Balu Vasudev
Date of Death:
Thursday, 18 December, 2025
വി ആർ.ബാലസുബ്രഹ്മണ്യൻ
ബാലു
ഭാസി

പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി സ്വദേശിയാണ് ബാലു വാസുദേവ് എന്നറിയപ്പെട്ടിരുന്ന ബാലസുബ്രഹ്മണ്യൻ. ഏലപ്പുള്ളി പ്രൈമറി സ്കൂളിലും ഹൈസ്കൂളിലുമായിട്ടായിരുന്നു ബാലുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് നല്ല വായനക്കാരനും ഫുട്ബോൾകളിക്കാരനായിരുന്നു അദ്ദേഹം. ഹൈസ്കൂൾ പഠനത്തിനു ശേഷം സിനിമാമോഹവുമായി മദ്രാസിലേക്കു വണ്ടി കയറി. ആദ്യം പലയിടങ്ങളിലായി ലോഡ്ജിലും മറ്റും ഏറെക്കാലം താമസിച്ചു. സിനിമാക്കാരുമായി ബന്ധമുണ്ടാക്കി. പ്രശസ്ത സംവിധായകൻ ഭരതന്റെ അസിസ്റ്റന്റായിട്ടാണ് ബാലസുബ്രഹ്മണ്യൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.

ഭരതന്റെ രതിനിർവേദം എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ചു. പിന്നീട് അദ്ദേഹത്തിന്റെ തന്നെ തകര, ചാട്ട, വൈശാലി, താഴ്‌വാരം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. ഭരതന്റെ സിനിമകളിൽ മാത്രമല്ല പ്രതാപ് പോത്തൻ, ഹരിദാസ്, കരീം, ഹരിഹരൻ, ബ്ളസ്സി എന്നീ സംവിധായകരുടെ സിനിമകളിലും ബാലു വാസുദേവ് പ്രവർത്തിച്ചിട്ടുണ്ട്. ബ്ലസ്സിയുടെ പ്രണയം ആയിരുന്നു ബാലു വാസുദേവ് അവസാനമായി പ്രവർത്തിച്ച ചിത്രം. ഇരുപത്തിയഞ്ച് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ബാലു വാസുദേവ് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിനിടയിലാണ് അന്തരിക്കുന്നത്.

.

ചീഫ് അസോസിയേറ്റ് ഡയറക്റ്റർ

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രണയം ബ്ലെസ്സി 2011
ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ 1997

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മാളൂട്ടി ഭരതൻ 1990
താഴ്‌വാരം ഭരതൻ 1990
വൈശാലി ഭരതൻ 1988
ചാട്ട ഭരതൻ 1981
തകര ഭരതൻ 1979