ആർട്ടിസ്റ്റ് അരുൺ

Artist Arun

രാമനാഥ മേനോന്റേയും വിജയലക്ഷ്മിയുടേയും മകനായി കോഴിക്കോട് ജനിച്ചു. 1996 -ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത മഹാത്മ എന്ന സിനിമയിൽ കലാസംവിധാന സഹായിയായിട്ടാണ് ആർട്ടിസ്റ്റ് അരുൺ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ഷാജി കൈലാസിന്റെ തന്നെ അസുരവംശം എന്ന സിനിമയിലും കലാസംവിധാന സഹായിയായി. എം പത്മകുമാർ സംവിധാനം ചെയ്ത അമ്മക്കിളിക്കൂട് എന്ന സിനിമയിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു.

കൂടാതെ ധാരാളം സിനിമകൾക്ക് പോസ്റ്ററുകൾ അരുൺ ഡിസൈൻ ചെയ്തിട്ടുണ്ട്. തമിഴ്, തെലുഗു സിനിമകളെ മലയാളീകരിയ്ക്കുമ്പോൾ തമിഴ്, തെലുഗു അക്ഷരങ്ങളെ അനുസ്മരിപ്പിക്കന്ന രീതിയിൽ സവിശേഷമായ മലയാള അക്ഷരങ്ങൾ രൂപകല്പന ചെയ്ത് പോസ്റ്ററുകൾ തയ്യാറാക്കുന്നതിൽ അദ്ദേഹം പ്രത്യേക കഴിവ് പുലർത്തിയിരുന്നു. അരുൺ ദീർഘകാലമായി കോഴിക്കോട് ചാണക്യ ഡിസൈൻസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

ആർട്ടിസ്റ്റ് അരുണിന്റെ ഭാര്യ ദീപ. 2026 ജൂലൈയിൽ അദ്ദേഹം അന്തരിച്ചു.

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
അമ്മക്കിളിക്കൂട് എം പത്മകുമാർ 2003

Assi Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
അസുരവംശം ഷാജി കൈലാസ് 1997
മഹാത്മ ഷാജി കൈലാസ് 1996