അര്‍ജുന്‍ അശോകൻ

Arjun Preeth

1998 ഓഗസ്റ്റ് 8ന് കാസർഗോഡ് ജില്ലയിലെ അമ്പലത്തറയിൽ ജനിച്ചു. പ്രീതയും അശോകനും ആണ് മാതാപിതാക്കൾ. സഹോദരി രശ്മി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മംഗലാപുരത്തെ ശ്രീദേവി കോളേജിൽ നിന്നും ഇന്റീരിയർ ഡിസൈനിങ്ങിൽ ബിരുദം നേടി. കായിക ഇനങ്ങളിൽ തൽപരനായിരുന്ന അർജുൻ കലാ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത് 2020-ൽ മനോരമ മ്യൂസിക്കിന്റെ "ജാലം" എന്ന മ്യൂസിക് ആൽബത്തിൽ കൂടിയാണ്. പിന്നീട് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ രതീഷ് എന്ന കഥാപാത്രമായി വേഷമിട്ടു. ബഹ്റൈനിൽ ചെറിയ ഇടവേളയിൽ ജോലി ചെയ്തിരുന്നെങ്കിലും നാട്ടിലേക്ക് മടങ്ങി. അർജ്ജുൻ അശോകനെന്ന പേര് സാങ്കേതിക കാരണങ്ങളാൽ അമ്മയുടെ പേരു ചേർത്ത് അർജ്ജുൻ പ്രീത് ‌എന്നാക്കി മാറ്റി.

അർജ്ജുന്റെ ഫേസ്ബുക്ക് പ്രൊഫൈലിതാണ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തിങ്കളാഴ്ച നിശ്ചയം രതീഷ്‌ സെന്ന ഹെഗ്ഡെ 2021
Submitted 4 years 7 months ago by nithingopal33.
Contributors:
ContributorsContribution
പ്രൊഫൈൽ വിവരങ്ങൾ എഴുതി