അന്ന ബെൻ

Anna Ben

കൊച്ചി വൈപ്പിൻ സ്വദേശിനി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊച്ചി സെന്റ് തെരേസാസ് കോളേജിൽ Fashion & Apparel ഡിസൈനിൽ ബിരുദം നേടിയ ശേഷം ഒരു വർഷം ബംഗളൂരിൽ ജോലി നോക്കി. നാട്ടിലെത്തിയ ഇടവേളയിൽ കുമ്പളങ്ങി നൈറ്റ്സിനു വേണ്ടി സംവിധായകൻ ആഷിക് അബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കാസ്റ്റിംഗ് കോൾ പരസ്യത്തിന് അപ്ലൈ ചെയ്തു, ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും മൂന്ന് റൗണ്ട് ഓഡീഷൻ പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. സിനിമയിൽ തിരഞ്ഞെടുത്ത ശേഷമാണ് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന എന്ന് കുമ്പളങ്ങി ക്രൂ അറിഞ്ഞതെന്നത് കൗതുകമായിരുന്നു. കുംബളങ്ങിയിലെ ബേബിമോളെന്ന കഥാപാത്രം അന്നയെ ശ്രദ്ധേയയാക്കി. തുടർന്ന് വന്ന കപ്പേള, ഹെലൻ എന്നീ സിനിമകളിലൊക്കെ മികച്ച പ്രകടനങ്ങൾ നടത്തിയ അന്നക്ക് ഹെലനിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ 2020ലെ സ്പെഷ്യൽ ജൂറി മെൻഷൻ അവാർഡും ലഭ്യമായി. മികച്ച നടിയായും നവാഗത താരമായുമൊക്കെ മറ്റ് ചാനൽ അവാർഡുകളും ലഭ്യമായിട്ടുണ്ട്.

ജൂഡ് ആന്റണി ജോസഫിന്റെ സാറാസ്, ആഷിഖ് അബുവിന്റെ നാരദൻ, എംസീ ജോസഫിന്റെ എന്നിട്ട് അവസാനം തുടങ്ങിയ സിനിമകളിലും കരാർ ചെയ്തിരുന്നു.

അമ്മ ഫുൽജ ബെന്നി, സഹോദരി സൂസന്ന ബെൻ. കൊച്ചിയിൽ താമസം

അന്നബെന്നിന്റെ ഫേസ്ബുക്ക് പേജ് | ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എന്നിട്ട് അവസാനം എംസി ജോസഫ്
കുമ്പളങ്ങി നൈറ്റ്സ് ബേബിമോൾ മധു സി നാരായണൻ 2019
ഹെലൻ ഹെലൻ പോൾ മാത്തുക്കുട്ടി സേവ്യർ 2019
കപ്പേള ജെസ്സി മുസ്തഫ 2020
സാറാസ് സാറാ വിൻസന്റ് ജൂഡ് ആന്തണി ജോസഫ് 2021
നാരദൻ ഷാക്കിറ മുഹമ്മദ്‌ ആഷിക് അബു 2022
നൈറ്റ് ഡ്രൈവ് റിയ റോയ് വൈശാഖ് 2022
കാപ്പ ബിനു ത്രിവിക്രമൻ ഷാജി കൈലാസ് 2022
ത്രിശങ്കു മേഘ അച്യുത് വിനായക് 2023
ലോക - ചാപ്റ്റർ വൺ:ചന്ദ്ര ഡോമിനിക് അരുണ്‍ 2025
ലോക - ചാപ്റ്റർ വൺ:ചന്ദ്ര അനു ഡോമിനിക് അരുണ്‍ 2025

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
പൂക്കാലം ഗണേശ് രാജ് 2023