അഞ്ജു

Anju
Date of Birth:
Sunday, 23 March, 1975
ബേബി അഞ്ജു

ദക്ഷിണേന്ത്യൻ ചലച്ചിത്ര നടി. തമിഴ്നാട്ടിൽ ജനിച്ചു.. തന്റെ രണ്ടാമത്തെ വയസുമുതലാണ് അഞ്ജു സിനിമാഭിനയം തുടങ്ങുന്നത്. ബേബി അഞ്ജു എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടത്. 1979 -ൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കൾ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച അഞ്ജു. 1982 -ൽ ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 1989 -ൽ കെ പി കുമാരൻ അംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്. രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ജുവിന് ലഭിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ നായികയായി. മമ്മൂട്ടിയുടെയും,മോഹൻലാലിന്റെയുമെല്ലാം നായികയായി അഞ്ജു അഭിനയിച്ചു. മലയാളം കൂടാതെ തമിഴ് സിനിമകളിലും അവർ നായികയായി. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. നായികയായും,സ്വഭാവനടിയുമായെല്ലാം നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

കന്നഡ നടൻ ടൈഗർ പ്രഭാകറിനെ 1995 -ൽ അഞ്ജു വിവാഹം ചെയ്തു. ആ ബന്ധത്തിൽ അവർക്ക് ഒരു മകനുണ്ട്. പേര് അർജ്ജുൻ പ്രഭാകർ. താമസിയാതെ പ്രഭാകറുമായുള്ള ബന്ധം പിരിഞ്ഞ അഞ്ജു തമിഴ് നടൻ ഒ എ കെ സുന്ദറിനെ 1998 -ൽ വിവാഹം ചെയ്തു.

അവാർഡുകൾ- 1988 Kerala State Film Award for Best Actress - Rukmini

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബാലനാഗമ്മ ബാല നാഗമ്മയുടെ ബാല്യം കെ ശങ്കർ 1981
കാട്ടിലെ പാട്ട് പ്രിയയുടെ ബാല്യം കെ പി കുമാരൻ 1982
ഓളങ്ങൾ രാജു മോൻ ബാലു മഹേന്ദ്ര 1982
ഓർമ്മയ്ക്കായി ചക്കി ഭരതൻ 1982
ഇല കൊഴിയും കാലം 1982
ലൂർദ് മാതാവ് ലളിത കെ തങ്കപ്പൻ 1983
ആന ആയിഷ പി ചന്ദ്രകുമാർ 1983
സാഗരം ശാന്തം പി ജി വിശ്വംഭരൻ 1983
ആശ്രയം മിനി തോമസ് കെ രാമചന്ദ്രന്‍ 1983
ഓമനത്തിങ്കൾ ഇന്ദു യതീന്ദ്രദാസ് 1983
കാറ്റത്തെ കിളിക്കൂട് ഇന്ദു മോൾ ഭരതൻ 1983
പാലം ബിന്ദു മോൾ എം കൃഷ്ണൻ നായർ 1983
ആ രാത്രി മിനിക്കുട്ടി ജോഷി 1983
പറന്നു പറന്നു പറന്ന് മിനിയുടെ ബാല്യം പി പത്മരാജൻ 1984
രക്ഷസ്സ് ശാലിനി ഹസ്സൻ 1984
കോടതി മിനിമോൾ ജോഷി 1984
ദൈവത്തെയോർത്ത് നാണിയുടെ ബാല്യം ആർ ഗോപിനാഥ് 1985
അഭയം തേടി ആശക്കുട്ടി ഐ വി ശശി 1986
രുഗ്മിണി രുഗ്മിണി കെ പി കുമാരൻ 1989
കാട്ടുകുതിര ചാരുലത പി ജി വിശ്വംഭരൻ 1990

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഊട്ടിപ്പട്ടണം ഹരിദാസ് 1992