അംജത് മൂസ

Amjad Moosa
Date of Birth:
ചൊവ്വ, 20 March, 1979

1979 മാർച്ച് 20 -ന് സെയ്ത് മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി കോഴിക്കോട് ജില്ലയിലെ അരീക്കാട് ജനിച്ചു. അയൽക്കാരിയായിരുന്ന അഭിനേത്രി ശാന്താദേവിയുടെ സഹായത്തോടെ 1993 -ൽ നാരായം എന്ന സിനിമയിൽ ബാലതാരമായിക്കൊണ്ടാണ് അംജത് മൂസ ആദ്യമായി അഭിനയിക്കുന്നത്. അക്കാലത്ത് എണ്ണപ്പാടം എന്നൊരു സീരിയലിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ആയോധനകലകളിൽ പ്രാവീണ്യമുള്ള അംജത് ബോഡി ബിൽഡിംഗിലും പരിശീലനം നേടിയിട്ടുണ്ട്. 1999, 2000 വർഷങ്ങളിൽ ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യനായിരുന്നു. 2004 -ൽ സംസ്ഥാനതലത്തിൽ ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ നേടിയിരുന്നു ബോക്സിംഗിൽ ദേശീയതാരമായിരുന്ന അംജത് മൂസ കേരളത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.

ചിന്നകൗണ്ടർ, എജമാനൻ തുടങ്ങിയ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ.വി. ഉദയകുമാറിന്റെ സുഹൃത്തും നല്ലളം രാജാ ടാക്കീസിന്റെ ഉടമയുമായ ദിനേശ് അംജത് മൂസയുടെ സുഹൃത്തായിരുന്നു. ദിനേശ് വഴി ഉദയകുമാറിനെ പരിചയപ്പെടാനും 2003 -ൽ അദ്ദേഹം സംവിധാനം ചെയ്ത കർക്ക കശടറ എന്ന തമിഴ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലഭിനയിക്കാനും അംജതിന് കഴിഞ്ഞു. അതിനുശേഷം വിജയകാന്ത് നായകനായ സ്വദേശി എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം ഒരു സ്റ്റണ്ട് രംഗത്തിൽ അഭിനയിച്ചു. തുടർന്ന് അർജ്ജുൻ നായകനായ വാദ്ധ്യാർ, സൂര്യ നായകനായ സിങ്കം എന്നിവയടക്കം നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അംജത് മൂസ അഭിനയിച്ചു. മലയാളത്തിൽ കിച്ചാമണി എം ബി എ, ചട്ടമ്പി നാട്, വെനീസിലെ വ്യാപാരി, പുലിമുരുകൻ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അംജത് അഭിനയിച്ചിട്ടുണ്ട്.

സിങ്കം 2 ഉൾപ്പെടെ വിവിധ ചിത്രങ്ങളിലെ പ്രകടനങ്ങളെ വിലയിരുത്തി 2014 -ലെ മികച്ച വില്ലനുള്ള തമിഴ്നാട് ചലച്ചിത്ര പുരസ്ക്കാരത്തിന് അംജത് മൂസ അർഹനായി . 2020 -ൽ കെ പി ഉമ്മർ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നാരായം ശശി ശങ്കർ 1993
കിച്ചാമണി എം ബി എ സമദ് മങ്കട 2007
ഷേക്സ്പിയർ എം എ മലയാളം ഷൈജു-ഷാജി, ഷാജി അസീസ് 2008
പ്രമുഖൻ സലിം ബാബ 2009
ചട്ടമ്പിനാട് ഷാഫി 2009
ബ്ലാക്ക് സ്റ്റാലിയൻ പ്രമോദ് പപ്പൻ 2010
അണ്ണാറക്കണ്ണനും തന്നാലായത് പ്രകാശ് 2010
വെനീസിലെ വ്യാപാരി ഷാഫി 2011
അച്ഛന്റെ ആൺമക്കൾ ചന്ദ്രശേഖരൻ 2012
ദി കിംഗ് & ദി കമ്മീഷണർ ഷാജി കൈലാസ് 2012
ജവാൻ ഓഫ് വെള്ളിമല അനൂപ് കണ്ണൻ 2012
മിഴി തേജസ് പെരുമണ്ണ 2013
മിസ്റ്റർ ബീൻ റെജി പോൾ 2013
ഗുണ്ട സലിം ബാബ 2014
സർ സി.പി. ഷാജൂൺ കാര്യാൽ 2015
പുലിമുരുകൻ വൈശാഖ് 2016
ക്ഷണം സുരേഷ് ഉണ്ണിത്താൻ 2021
പായ്ക്കപ്പൽ മുഹമ്മദ് റാഫി 2022

സംഘട്ടനം

സംഘട്ടനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലാ ടൊമാറ്റിന സജീവൻ അന്തിക്കാട് 2023