ആദിൽ ഇബ്രാഹിം
Adil Ibrahim
Date of Birth:
Saturday, 6 February, 1988
1988 ഫെബ്രുവരി 6 ന് ഇബ്രാഹിം നാലകത്തിന്റെയും സാബിറ ഇബ്രാഹിമിന്റെയും മകനായി ജനിച്ചു. ആദിൽ പഠിച്ചതും വളർന്നതും ദുബായിലായിരുന്നു. ടെലിവിഷൻ അവതാരകനായിട്ടായിരുന്നു ആദിൽ പ്രൊഫഷണലായി തുടങ്ങുന്നത്. റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പരസ്യങ്ങൾക്ക് മോഡലായിട്ടുണ്ട്. 2014 -ൽ സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത Endless Summer എന്ന ചിത്രത്തിലൂടെയാണ് ആദിൽ ഇബ്രാഹിം ചലച്ചിത്രലോകത്തേയ്ക്കെത്തുന്നത്.
2014 ൽ പേർഷ്യക്കാരൻ എന്ന സിനിമയിൽ ആദിൽ നായകനായി. തുടർന്ന് നിർണായകം, 9, ലൂസിഫർ, മോഹൻ കുമാർ ഫാൻസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. സിനിമകൾ കൂടാതെ ആദിൽ വിവിധ ചാനലുകൾക്ക് വേണ്ടി നിരവധി ടെലിവിഷൻ ഷോകൾ ചെയ്തിട്ടുണ്ട്.
2019 ലായിരുന്നു ആദിൽ ഇബ്രാഹിമിന്റെ വിവാഹം. ഭാര്യയുടെ പേര് നമിത.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പേർഷ്യക്കാരൻ | അശോക് ആർ നാഥ് | 2014 | |
| റോക്ക്സ്റ്റാർ | വി കെ പ്രകാശ് | 2015 | |
| കല്ല്യാണിസം | അനു റാം | 2015 | |
| നിർണായകം | സുദേവ് | വി കെ പ്രകാശ് | 2015 |
| കാപ്പിരിത്തുരുത്ത് | സമോവർ സദാശിവൻ | സഹീർ അലി | 2016 |
| സുഖമായിരിക്കട്ടെ | റെജി പ്രഭാകരൻ | 2016 | |
| അച്ചായൻസ് | എബി തോട്ടത്തിൽ | കണ്ണൻ താമരക്കുളം | 2017 |
| ഹലോ ദുബായ്ക്കാരൻ | പ്രകാശൻ | ഹരിശ്രീ യൂസഫ് , ബാബുരാജ് ഹരിശ്രീ | 2017 |
| ഒരു കുട്ടനാടൻ ബ്ലോഗ് | രാഹുൽ | സേതു | 2018 |
| ലൂസിഫർ | റിജു | പൃഥ്വിരാജ് സുകുമാരൻ | 2019 |
| 6 ഹവേഴ്സ് | സുനീഷ് കുമാർ | 2019 | |
| ഭയം | അജിത്ത് | 2019 | |
| ചെരാതുകൾ | അനു കുരിശിങ്കൽ, ഷാജൻ കല്ലായി, ഫവാസ് മുഹമ്മദ്, ജയേഷ് മോഹൻ, ശ്രീജിത്ത് ചന്ദ്രൻ, ഷാനൂബ് കരുവത്ത് | 2021 | |
| സ്പ്രിംഗ് | ശ്രീലാൽ നാരായണൻ | 2021 | |
| മോഹൻ കുമാർ ഫാൻസ് | അരുൺ രാജീവ് | ജിസ് ജോയ് | 2021 |
| ശലമോൻ | ജിതിൻ പത്മാനാഭൻ | 2022 | |
| മ്ളേച്ഛൻ | വിനോദ് രാമൻ നായർ | 2024 | |
| പാലും പഴവും | സുകു | വി കെ പ്രകാശ് | 2024 |
| കള്ളം | അനു റാം | 2024 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| 9 | ജെനുസ് മുഹമ്മദ് | 2019 |