വാലി
ടി.എസ്. രംഗരാജൻ എന്ന വാലി 1931 ഒക്ടോബർ 29 ആം തിയതി ശ്രീനിവാസ അയ്യങ്കാറിന്റെയും പൊന്നമ്മാളിന്റെയും മകനായി തമിഴ്‌നാട്ടിലെ ശ്രീരംഗത്താണ് ജനിച്ചത്.
അറുപതുകളിലും എഴുപതുകളിലും എംജി.ആർ അഭിനയിച്ച നിരവധി ചിത്രങ്ങൾക്കു വേണ്ടിയും പുതുതലമുറക്കാർക്ക് വേണ്ടിയും ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പുതുതലമുറ ഗാനങ്ങൾ ഗുണ, ദളപതി, മന്നൻ, തേവർമകൻ, മഹാനദി, കാതലൻ, ഇന്ത്യൻ, ഹേ റാം, ബോയ്സ്, ന്യൂ, മിന്നലെ, ഗജനി, ഗോവ, ശിവാജി, മരിയാൻ തുടങ്ങിയവയാണ്.
10,000 ത്തിൽ അധികം തമിഴ് ചലച്ചിത്ര ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം മലയാള ചിത്രമായ മണിച്ചിത്രത്താഴിനുവേണ്ടി ' ഒരു മുറൈ വന്ത് പാർത്തായാ' എന്ന പാട്ടിന്റെ വരികളും എഴുതിയീട്ടുണ്ട്. 2007 ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച അദ്ദേഹം വാലി സത്യാ/ഹേ റാം/പാർത്താലേ പരവശം/പൊയ്ക്കാൽ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത തമിഴ് ചലച്ചിത്ര ഗാനരചയിതാവും അഭിനേതാവും കവിയുമായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ അവതാര പുരുഷൻ, പാണ്ഡവ ഭൂമി രാമാനുജ കാവ്യം, കലൈഞ്ജർ കാവ്യം, കൃഷ്ണ ഭക്തൻ, നാനും ഇന്ത നൂറ്റാണ്ടും തുടങ്ങിയവയാണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2013 ജൂലായ് 18 ആം തിയതി തന്റെ 82 ആം വയസ്സിൽ അന്തരിച്ചു.
ഗാനരചന
വാലി എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ഒരു മുറൈ വന്തു പാർത്തായാ | മണിച്ചിത്രത്താഴ് | എം ജി രാധാകൃഷ്ണൻ | കെ എസ് ചിത്ര, കെ ജെ യേശുദാസ് | കുന്തളവരാളി, ശങ്കരാഭരണം | 1993 |
| ഒരു മുറൈ വന്ത് പാറായോ | മണിച്ചിത്രത്താഴ് | എം ജി രാധാകൃഷ്ണൻ | സുജാത മോഹൻ | ആഹരി | 1993 |
| രാജാവിൻ പാർവ്വൈ | വാമനപുരം ബസ് റൂട്ട് | രാജാമണി | എസ് പി ബാലസുബ്രമണ്യം , കെ എസ് ചിത്ര | 2004 |