Sebin

എന്റെ പ്രിയഗാനങ്ങൾ

  • കനകമുന്തിരികൾ - M

    കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
    ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.. (2)

    സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..(2)
    വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു
    (കനക (2))

    പാതിരാ താരങ്ങളേ.. എന്നൊടു നീ മിണ്ടില്ലയൊ..(2)
    ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു.

    -----------------------------------------------------------------------

    1997 ലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ അവാർഡ് ഗിരീഷ് പുത്തഞ്ചേരിക്ക് വാങ്ങിക്കൊടുത്ത ഗാനം

  • പൊന്നുഷസ്സെന്നും

    പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
    സൌന്ദര്യ തീർത്ഥക്കടവിൽ (2)
    നഷ്ടസ്മൃതികളാം മാരിവില്ലിൻ
    വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു

    ഒന്നു പിണങ്ങിയിണങ്ങും
    നിൻ കണ്ണിൽ കിനാവുകൾ പൂക്കും (2)
    പൂം പുലർക്കണി പോലെയേതോ
    പേരറിയാപ്പൂക്കൾ
    നമ്മെ തിരിച്ചറിഞ്ഞെന്നോ
    ചിരബന്ധുരമീ സ്നേഹബന്ധം
    നമ്മെ തിരിച്ചറിഞ്ഞെന്നോ
    ചിരബന്ധുരമീ സ്നേഹബന്ധം [പൊന്നുഷസ്സെന്നും]

    തീരത്തടിയും ശംഖിൽ
    നിൻ പേരു കോറി വരച്ചു ഞാൻ (2)
    ശംഖു കോർത്തൊരു മാൽ നിന്നെ
    ഞാനണിയിക്കുമ്പോൾ
    ജന്മങ്ങൾക്കപ്പുറത്തെങ്ങോ
    ഒരു ചമ്പകം പൂക്കും സുഗന്ധം
    ജന്മങ്ങൾക്കപ്പുറത്തെങ്ങോ
    ഒരു ചമ്പകം പൂക്കും സുഗന്ധം [പൊന്നുഷസ്സെന്നും]

  • പനിനീരു പെയ്യും നിലാവിൽ

    പനിനീരു പെയ്യും നിലാവില്‍..

    പനിനീരു പെയ്യും നിലാവില്‍
    പാരിജാതത്തിന്‍ ചോട്ടില്‍
    ഇനിയും നിന്‍ നൂപുരങ്ങളാടും
    അകലേ ഞാന്‍ നിന്നെയോര്‍ത്ത് പാടും ( പനിനീരു...)

    അറിയാതെന്നാത്മാവിലൂറും
    ഒരു രാഗം ദേവരാഗം
    സഖി നിന്നെത്തേടുമെന്നും ( പനിനീരു...)

    പ്രിയ തോഴീ നീ മാത്രമോര്‍ക്കും
    ഒരു ഗാനം സ്നേഹ സാന്ദ്രം
    തഴുകീടും നിന്നെയെന്നും (പനിനീരു..)

    പിരിയാനായ് മാത്രമെന്നോ
    പ്രിയമോലും സംഗമങ്ങള്‍
    തിരകള്‍ക്ക് മായ്ക്കുവാനോ
    കളിവീടു തീര്‍ത്തതെല്ലാം (പിരിയാനായ്..)

    മരണത്തിലാകിലും മറുജന്മമാകിലും
    കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം
    മധുമാസ ഗായകന്‍ ഇനി യാത്രയാകിലും
    മലര്‍ശാഖിയോര്‍ക്കുമീ കളഗാനമെപ്പൊഴും
    വിടയോതും ഹംസഗാനമല്ലാ
    ഇവര്‍ പാടും നിത്യ യുഗ്മ ഗാനം
    അവിരാമ പ്രേമ ഗാനം (പനിനീരു..)

    --------------------------------------------------------

  • മറന്നുവോ പൂമകളേ

    മറന്നുവോ പൂമകളെ...
    എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
    അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
    മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)

    മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
    പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
    തൊടിയിലെ തുമ്പയെ കുടിക്കുന്ന തുമ്പിയെ
    പിടിക്കുന്ന കൗതുകമായി ഞാന്‍ -
    അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)

    രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
    പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
    മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
    തിളയ്ക്കുന്ന തീക്കുരുന്നേ...
    നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)

  • കാടുമീ നാടുമെല്ലാം

    ആ....ആ.....ആ....

    കാടുമീനാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനേ
    തായത്തു കെട്ടിക്കാം നിനക്കു താംബൂലം തന്നീടാം
    താലിയണിഞ്ഞവളേ തമ്പുരാനെ വേളികഴിച്ചവളേ
    താലിപിഴച്ചുപോയാല്‍ നമ്മുടെ നാടുമുടിഞ്ഞുപോകും


    കാടുവിട്ടുവിളതിന്നാന്‍ കാട്ടുമൃഗമിറങ്ങാതെ
    കാത്തുകൊള്ളാമെന്നുമെന്നും കാവല്‍നിന്നീടാം
    ഹേയ്
    ആടിമാസക്കാറുവന്നു മാരികോരിച്ചൊരിയുമ്പോള്‍
    ഏറുമാടം പോലെയെന്നും കൂടെനിന്നീടാം
    ഹേയ്യ്
    വേളിയെ വിളക്കുപോലെ നാലകത്തു കൊണ്ടുവെച്ചു
    നാടുംവീടും നല്ലപോലെ ഞാന്‍ ഭരിച്ചീടാം
    ഹേയ്
    ആറുപോലും വരളുന്ന മേടമാസക്കൊടുംചൂടില്‍
    ദാഹനീരും കൊണ്ടൂവരും മേഘമാകും ഞാന്‍
    കാട്ടുതീയില്‍ കരിഞ്ഞിട്ടും കരിയാത്ത വനത്തിലെ
    ഒരുചോലമരമാകും തണലാകും ഞാന്‍

    കാടുമീനാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനേ
    തായത്തു കെട്ടിക്കാം നിനക്കു താംബൂലം തന്നീടാം
    ആറും കരയും പോലെനിങ്ങള്‍ ഒന്നിച്ചിരിക്കേണം
    വേളിപിരിഞ്ഞുപോയാല്‍ തമ്പുരാനേ കാടും കരിഞ്ഞുപോകും

  • എൻ കിനാവിലെ

    എൻ കിനാവിലെ.. തേൻ മലർമണം
    എന്നുതിർക്കുമെന്നങ്കണം (2)
    പൂർവ്വതയെ.. തൊഴുതു നിൽക്കും
    പൂക്കളിഷ്ടപ്പെടുന്നു ഞാൻ (2)
    എൻ കിനാവിലെ.. തേൻ മലർമണം..
    എന്നുതിർക്കുമെന്നങ്കണം
    ഓ ...ഓ..

    ഓർമ്മപ്പൂക്കളം.. മുന്നിൽ നിന്നിതാ...
    ഓർക്കയാണു ഞാൻ.. മുല്ലയെ (2)
    ഇന്നലെകളിൽ.. ചന്ദനം ചാർത്തി
    നിന്നൊരാ.. ചാരു വെണ്മയെ (2)
    എൻ കിനാവിലെ.. തേൻ മലർമണം
    എന്നുതിർക്കുമെന്നങ്കണം...

    പോയ കാലം.. മടങ്ങിവന്നത്
    പോലെ കൗമാര കൗതുകം (2)
    മുത്തണിഞ്ഞൊരെൻ ജന്മഗേഹവും..
    മുറ്റവും സ്മരിക്കുന്നു.. എന്നും ഞാൻ (2)

    എൻ കിനാവിലെ.. തേൻ മലർമണം
    എന്നുതിർക്കുമെന്നങ്കണം...
    പൂർവ്വതയെ.. തൊഴുതു നിൽക്കും
    പൂക്കളിഷ്ടപ്പെടുന്നു ഞാൻ (2)
    എൻ കിനാവിലെ.. തേൻ മലർമണം
    എന്നുതിർക്കുമെന്നങ്കണം...

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കാടുമീ നാടുമെല്ലാം Sat, 14/07/2018 - 15:25
മറന്നുവോ പൂമകളേ Sun, 03/06/2018 - 18:45
മറന്നുവോ പൂമകളേ Sun, 03/06/2018 - 18:05

ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.

Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.