അനിരുദ്ധൻ
അനിരുദ്ധൻ
എന്റെ പ്രിയഗാനങ്ങൾ
-
കാറ്റിൽ
കാറ്റിൽ....
കാറ്റിൽ....
ശലഭങ്ങൾ പോലെ നാം..
മധുരം... തേടി പോകും...
കാറ്റിൽ....കാറ്റിൽ....
കാറ്റിൽ....
കളിവാക്കിൽ നാം തമ്മിൽ..
പതിയേ... ചേരും നേരം...
കാറ്റിൽ....ഏതൊരു പൂന്തേനും..
തോൽക്കും നിൻ നോക്കിൽ..
ഏതൊരു പൂന്തേനും..
തോൽക്കും നിൻ നോക്കിൽ..
അറിയുന്നു ഞാൻ ഈ നേരം..
സഖി നീയാണെൻ പൂവെന്ന്..
ഇനി നീയാണെൻ നേരെന്ന്...
കാറ്റിൽ....
ശലഭങ്ങൾ പോലെ നാം..
മധുരം... തേടി പോകും...
കാറ്റിൽ....കാറ്റിൽ....
കാറ്റിൽ....
കാറ്റിൽ....
ശലഭങ്ങൾ പോലെ നാം..
മധുരം.... -
മിഴിയിൽ നിന്നും
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ.... തമ്മിൽ... മെല്ലേ....
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവീ.... തമ്മിൽ... മെല്ലേ....
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം...
ഒരു തുടം നീർ തെളിയിലൂടെ
പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ....
പലനിറപ്പൂ വിടർന്ന പോൽ നിൻ
പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ....
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...
മായാ.... നദീ.... -
ശിലയുടെ
ശിലയുടെ മാറിലെ നീരിൻ ചാലായ്
ഇരുളല വാതിലിൽ വെള്ളിക്കീറായ്
വേവും മരങ്ങൾക്ക് പൂക്കാലം പോൽ
ശീതം വിറക്കുന്ന പ്രാവിന്നു കൂടായ്
നീയണയൂ എന്നുള്ളിൽ ചോടുകളിലൂന്നായി
വീണടിയുമുടലിനു തണലായ്ഞാനറിയുമാടിമഴയൊരു വിരലിൻ സ്പർശമായ്
സാന്ത്വനം തരുമൊരു ചെറുപുഞ്ചിരി
ആളൊഴിയുമാകുലതയഴലുകളും മാഞ്ഞുപോയ്
നീയിന്നെൻ ചിറകിനു താളമായ്
സായാഹന്മായൊരീ ജന്മത്തീരത്ത്
കൂട്ടുവന്ന മേഘം നീയേവാക്കുവഴിയല്ലാതെ നോക്കെഴുതിയല്ലാതെ
നാമറിയുമകമൊഴിയതിനാൽപാതിരളേകുമൊരു വിജനതയെ പ്പൊൻ -
പുലർവേളതൻ കരവിരുതുകൾ മാറ്റവേ
പോക്കു വെയിലാർദ്രമൊടു തളിരിലയിൽ
തൂകുമാ വാത്സല്യം മനമതിലുറവാർന്നിതാ
നീ പെയ്തിടുന്നിതെൻ ശാഖയോരോന്നിൽ
സ്നേഹമെന്ന വാക്കിൻ വർഷംകേട്ടറിവുമില്ലാത്തീനാട്ടരുചിയാണെന്റെ
നാക്കിലിനി പ്രിയതര മധുരം
(ശിലയുടെ ... )
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| നീ-ന | Sun, 23/08/2020 - 14:51 | അസോ. ക്യാമറ തിരുത്തി |
| ദമിപ്പിപ്പൂ നീയെന്‍ മാനസം | Sun, 23/08/2020 - 14:04 | |
| പോയ് വരുവാൻ(M) | Sun, 23/08/2020 - 13:46 | |
| പോയ് വരുവാൻ(F) | Sun, 23/08/2020 - 13:43 |
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.