ഉണ്ണി കുമാർ

Unni kumar
Date of Death:
ചൊവ്വ, 20 October, 2020
ഉണ്ണികുമാർ
സംഗീതം നല്കിയ ഗാനങ്ങൾ: 9

കോട്ടപ്പുറം ശ്രീശൈലം അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഉണ്ണികുമാർ ദീർഘകാലം ശങ്കരയ്യ റോഡിലെ തറവാട്ടുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. 1989-ൽ "വശ്യമന്ത്രം", ഭഗവതിപുരത്തെ കാണേണ്ട കാഴ്ച്ചകൾ" എന്നീ സിനിമകൾക്കും 2010- ഇറങ്ങിയ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമ "ജലച്ചായത്തി"നും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മിന്നുകെട്ട് സീരിയലിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, എൺപതുകളിൽ , തൃശ്ശൂർ ശങ്കരയ്യറോഡിലെ റെഡ് സ്റ്റാർ ക്ലബ്ബിനെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സപ്തസ്വര നാടക ട്രൂപ്പിൻറെ സംഗീത സംവിധായകനായിരുന്നു. പുത്തുർ വീട്ടിൽ ഉണ്ണികുമാർ (70) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒക്ടോബർ 19,2020രാത്രി 10.30 ന് അന്തരിച്ചു .ഭാര്യ: താരാദേവി (അന്തരിച്ചു). മക്കൾ: ശിവരഞ്ജിനി, ശിവദേവ്‌, ശിവപ്രിയ..

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കളകളം പവിഴം സുഭാഷ് ചന്ദ്രൻ സുജാത മോഹൻ 1989
താരഹാരം ചൂടി വരൂ പവിഴം സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ 1989
പുന്നാരം ചൊല്ലുന്ന പവിഴം സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ 1989
മനസ്സിനുള്ളിൽ അലസമായ് പവിഴം സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ 1989
വണ്ടാടും ചെണ്ടുകളിൽ ചാഞ്ചാട്ടം പവിഴം സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ, സുജാത മോഹൻ 1989
പൂമാനത്തിൻ മേലെ പവിഴം സുഭാഷ് ചന്ദ്രൻ എം ജി ശ്രീകുമാർ, സുജാത മോഹൻ 1989
അനുരാഗമേ കരളിൽ വശ്യമന്ത്രം സുഭാഷ് ചന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1989
രസരാസകേളി വശ്യമന്ത്രം സുഭാഷ് ചന്ദ്രൻ കെ ജെ യേശുദാസ് 1989
അഗാധമാം ആഴി വിതുമ്പി ജലച്ചായം സിദ്ധാർത്ഥൻ പുറനാട്ടുകര ബാബുരാജ് പുത്തൂർ മായാമാളവഗൗള 2010