ടോം ജേക്കബ്

Tom Jacob

ടോം ജേക്കബ്

കൊല്ലം ജില്ലയിലെ പുനലൂരിൽ ജനനം .വിളക്കുടി എച്ച് എം എച്ച് എസ് സ്കൂളിൽ പഠനമാരംഭിച്ചു.പത്താം ക്‌ളാസ്സിൽ പഠിക്കുമ്പോൾ മോണോ ആക്ട് ചെയ്തും,പ്രീ ഡിഗ്രി പഠനം എസ് എൻ കോളേജിൽ പഠിക്കുന്നതിനിടെ ഏകാംഗ നാടകം അവതരിപ്പിച്ചും കലാരംഗത്തേക്കു വന്ന ടോം ജേക്കബ് 1993 -ൽ ആയിരപ്പറ എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു ഗാനത്തിൽ ലാടനായിട്ടാണ് ആദ്യമായി വേഷമിട്ടത്.

തുടർന്ന് 1999 -2005 കാലയളവിൽ ദൂരദർശനിലെ ഹിറ്റ് സീരിയലായ പമ്പരം എന്ന കോമഡി സീരിയലിലൂടെ ടോം ജേക്കബ് മലയാളികൾക്ക് സുപരിചിതനായ നടനായി. പമ്പരം , പകിട പകിട പമ്പരം എന്നിങ്ങനെ രണ്ടു പതിപ്പുകളിലായി 278 എപ്പിസോഡുകളാട്ടായിരുന്നു ഈ സീരിയൽ സംപ്രേക്ഷണം ചെയ്തത് .

തുടർന്ന് ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ടോം ജേക്കബ് ഇതിനിടയിൽ മെസ്സഞ്ചർ ,അന്നം എന്നിങ്ങനെ രണ്ടു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗജരാജമന്ത്രം പണം കടം കൊടുത്തയാൾ താഹ 1997
ഋഷിവംശം രാജീവ് അഞ്ചൽ 1999
ലേഡീസ് & ജെന്റിൽമെൻ ഗോപൻ 2001
കനകസിംഹാസനം രാജസേനൻ 2006
മധുചന്ദ്രലേഖ രാജസേനൻ 2006
ആനച്ചന്തം ജയരാജ് 2006
അഞ്ചിൽ ഒരാൾ അർജുനൻ പി അനിൽ 2007
കൽക്കട്ടാ ന്യൂസ് മാടക്കടക്കാരൻ ബ്ലെസ്സി 2008
കൊസ്രാക്കൊള്ളികൾ ജയൻ സി കൃഷ്ണ 2019
ഇരകൾ പ്രദീപ് പറക്കോട് 2023
ചോപ്പ് രാഹുൽ കൈമല 2024
Submitted 13 years 6 months ago by Achinthya.