തരുഷി
Tharushi
നാവികസേന ഉദ്യോഗസ്ഥന്റെ മകളായി ഗോവയിൽ ജനിച്ചു. അച്ഛന്റെ ജോലി സംബന്ധമായ സ്ഥലംമാറ്റം മൂലം തരുഷി പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. പിന്നീട് കൊച്ചിയിൽ താമസമാക്കി. മോഡലിംഗിലൂടെയാണ് തരുഷി സിനിമയിലെത്തിയത്. 2014 -ൽ സ്റ്റഡി ടൂർ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെക്കുന്നത്. തുടർന്ന് 2018- ൽ കഥ പറഞ്ഞ കഥ എന്ന സിനിമയിലും, ആ വർഷം തന്നെ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിലും അഭിനയിച്ചു. തമിഴ് സിനിമ Seyal- ലിലും തരുഷി അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സ്റ്റഡി ടൂർ | രേണുക,താമര | തോമസ് ബെഞ്ചമിൻ | 2014 |
| കഥ പറഞ്ഞ കഥ | ഡോ സിജു ജവഹർ | 2018 | |
| അബ്രഹാമിന്റെ സന്തതികൾ | അലീന മരിയ ജേക്കബ് | ഷാജി പാടൂർ | 2018 |