സുചിത്ര ദേവി

Suchithra Devi
Date of Birth:
Saturday, 17 September, 1977
സുചിത്ര ദേവി പനയാൽ

1977 സെപ്തംബർ 17 ന്, കെ. സി കുഞ്ഞിക്കണ്ണൻ- നാരായണി ദമ്പതികളുടെ മകളായി കാസർഗോഡ് ജില്ലയിലെ ചിത്താരി കടപ്പുറത്ത് ജനിച്ചു. വിവിധ ഇടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പെരിയയിലെ സ്വകാര്യ കോളേജിൽ പ്രീഡിഗ്രി പഠനം. നിലവിൽ, മക്കളായ ഉണ്ണിക്കണ്ണൻ, കൃഷ്ണനുണ്ണി, യദുകൃഷ്ണൻ എന്നിവരുമൊത്ത് പനയാൽ എന്ന സ്ഥലത്ത് താമസിക്കുന്നു. ഭർത്താവിന്റെ പേര് ടി ഗോപി (ലേറ്റ് ).

ടെലിഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സുചിത്ര 2019 ൽ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയിൽ തുടക്കം കുറിച്ചു. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലെ 'മേരി' എന്ന കഥാപാത്രത്തിലൂടെയാണ് സുചിത്ര ശ്രദ്ധേയയാകുന്നത്. ' ജിന്ന് ' ആണ് സുചിത്ര ദേവിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 അയൽക്കാരി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2019
തിങ്കളാഴ്ച നിശ്ചയം മേരി സെന്ന ഹെഗ്ഡെ 2021
പദ്മിനി അസിസ്റ്റൻ്റ് ലൈബ്രേറിയൻ സെന്ന ഹെഗ്ഡെ 2023
രേഖ കണ്ണന്റെ ഭാര്യ ജാനകി ജിതിൻ ഐസക് തോമസ് 2023
Submitted 6 years 5 months ago by Jayakrishnantu.
Contributors:
ContributorsContribution
പ്രൊഫൈലെഴുതി ചേർത്തു