സിന്ധു ഡെൽസൺ
എറണാകുളം സ്വദേശിനിയായ സിന്ധു ഡെൽസൺ കളങ്കാവൽ എന്ന സിനിമയിലെ "നിലാ കായും വെളിച്ചം...എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. സ്കൂൾ പഠനകാലത്ത് രണ്ടു വർഷം പാട്ടു പഠിച്ചിട്ടുള്ളത്. സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ അഭ്യസിച്ച സിന്ധു ചെറുപ്പത്തിൽ ഭക്തിഗാനങ്ങൾ പാടാൻ പോകുമായിരുന്നു. അക്കാലത്ത് മത്സരങ്ങളൊക്കെ തേടിപ്പിടിച്ച് പങ്കെടുക്കുമായിരുന്ന സിന്ധു കലോത്സവങ്ങളിലും മറ്റും പാടി സമ്മാനം വാങ്ങിയിട്ടുണ്ട്.
സിന്ധുവിന്റെ മകൻ നെവിൻ ഡെൽസൺ സംഗീത സംവിധായകൻ മുജീബ് മജീദിന്റെ അഡീഷണൽ പ്രോഗ്രാമറാണ് കളങ്കാവലിലെ പാട്ട് പാടാൻ ഒരു ഗായികയെ അന്വേഷിക്കുന്ന സമയത്ത് നെവിൻ അമ്മ പാടിയ പാട്ട് സംഗീത സംവിധായകനേയും സംവിധായകനേയും കേഴ്പ്പിക്കുകയും പാട്ടിഷ്ടപ്പെട്ട അവർ സിന്ധുവിനെ കൊണ്ട് ആ ഗാനം പാടിക്കുകയുമായിരുന്നു.
ബിസിനസ്സുകാരനായ ഡെൽസനാണ് സിന്ധുവിന്റെ ഭർത്താവ്. രണ്ട് മക്കൾ നെവിൻ ഡെൽസൺ, മെബിൻ ഡെൽസൺ.
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| നിലാ കായും | കളങ്കാവൽ | വിനായക് ശശികുമാർ | മുജീബ് മജീദ് | 2025 |