ഷെബിൻ ബെൻസണ്‍

Shebin Benson
Date of Birth:
തിങ്കൾ, 27 November, 1995

ബിസിനസുകാരനായ ചാണ്ടി ബെൻസണ്‍ന്റെ മകനായി നിലമ്പൂരിൽ 1995 നവംബർ 27 നു ജനിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തും നിലമ്പൂരുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നിലമ്പൂർ ഫാത്തിമഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും പത്താം ക്ലാസ്, ചുങ്കത്തറ മാർത്തോമ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു എന്നിവ പൂർത്തിയാക്കി. ഇപ്പോൾ എസ് ആർ എം യൂണിവേഴ്സിറ്റിയിൽ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം നടത്തുന്നു. ഫോട്ടോഗ്രാഫി പ്രധാന ഹോബിയാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം, ഫേസ്ബുക്കിൽ ഇടുക്കി ഗോൾഡിനു വേണ്ടിയുള്ള കാസ്റിംഗ് കോൾ കണ്ട് അപേക്ഷിക്കുകയായിരുന്നു. ഒഡീഷനു പോകാൻ വീട്ടുകാർ സമ്മതിക്കില്ല എന്ന് മനസ്സിലാക്കിയ ഷെബിൻ ഒറ്റക്ക് ഒഡീഷനായി കൊച്ചിയിലേക്ക് പോയി. അഭിനയത്തിൽ മുൻപരിചയമില്ലാതിരുന്നിട്ടും ഒഡീഷനിൽ ഷെബിൻ ഇടുക്കി ഗോൾഡിലേക്കായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടർന്ന് വർഷം ,ഇയ്യോബിന്റെ പുസ്തകം, ചിറകൊടിഞ്ഞ കിനാവുകൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇളയ സഹോദരൻ നെബീഷ് ബെൻസനും സിനിമയിൽ അഭിനയിക്കുന്നു.

Shebin Benson

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇടുക്കി ഗോൾഡ്‌ മദന്റെ ചെറുപ്പകാലം ആഷിക് അബു 2013
വർഷം വിനോദ് കോവൂര്‍ കഥാപാത്രത്തിന്റെ മകൻ അമീർ,വലിയ കുട്ടി രഞ്ജിത്ത് ശങ്കർ 2014
ഇയ്യോബിന്റെ പുസ്തകം കൗമാരക്കാരനായ അലോഷി അമൽ നീരദ് 2014
ചിറകൊടിഞ്ഞ കിനാവുകൾ സന്തോഷ്‌ വിശ്വനാഥ് 2015
ഇടി ദാവുദിന്റെ കുട്ടിക്കാലം സാജിദ് യഹിയ 2016
10 കല്പനകൾ ജോൺ ഡോൺ മാക്സ് 2016
പവിയേട്ടന്റെ മധുരച്ചൂരൽ അനന്ദു ശ്രീകൃഷ്ണൻ 2018
മോഹൻലാൽ സേതുവിൻറെ കൗമാരം സാജിദ് യഹിയ 2018
പരോൾ അലക്സിന്റെ ചെറുപ്പം ശരത് സന്ദിത്ത് 2018
കളി സമീർ ഷാജഹാൻ നജീം കോയ 2018
വൈറസ് സക്കറിയയുടെ അനുജൻ യഹിയ ആഷിക് അബു 2019
എവിടെ ലീൻ സക്കറിയ കെ കെ രാജീവ് 2019
ഒരൊന്നൊന്നര പ്രണയകഥ രമണൻ ഷിബു ബാലൻ 2019
ജനമൈത്രി അഭിമന്യു ജോൺ മന്ത്രിക്കൽ 2019
മിസ്റ്റർ & മിസ്സിസ് റൗഡി ജീത്തു ജോസഫ് 2019
2 സ്ട്രോക്ക് രോഷ്നി ദിനകർ 2019
ഭീഷ്മപർവ്വം ഏബിൾ അമൽ നീരദ് 2022
2018 നഹാസ് ജൂഡ് ആന്തണി ജോസഫ് 2023
കണ്ണൂർ സ്ക്വാഡ് റംസാൻ റോബി വർഗ്ഗീസ് രാജ് 2023
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! ആദിൽ മൈമൂനത് അഷ്റഫ് 2023

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പൂക്കാലം ഗണേശ് രാജ് 2023
ഗോൾഡ് അൽഫോൻസ് പുത്രൻ 2022