സാക്കി
Sakky
മലയാളി ഒരിക്കലും മറക്കാത്ത ചിത്രമായ ഹരികൃഷ്ണൻസിൽ സുദർശന്റെ (കുഞ്ചാക്കോ ബോബൻ) സുഹൃത്തുക്കളിൽ ഒരാളായി അഭിനയിച്ചാണ് മുഹമ്മദ് സാക്കി എന്ന നടൻ ശ്രദ്ധേയനാവുന്നത്...
സമയമിതപൂർവ്വ സായാഹ്നം എന്ന ഗാന ചിത്രീകരണത്തിലും സാക്കി എന്ന നടന്റെ സാന്നിദ്ധ്യമുണ്ട്...
അനിയത്തിപ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്ക് മര്യാദ എന്ന ചിത്രത്തിലും സാക്കി വേഷമിട്ടു. മലയാളത്തിൽ അബി അവതരിപ്പിച്ച കഥാപാത്രത്തെയാണ് സാക്കി തമിഴിൽ അവതരിപ്പിച്ചത്.
രണ്ടാം ഭാവം, ഇന്ദ്രിയം തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട് ..
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിൽ വില്ലനായിരുന്നു സാക്കി.
- കൈ എത്തും ദൂരത്തു എന്ന ചിത്രത്തിൽ
- ഇന്ദ്രിയത്തിൽ രാഘവനൊപ്പം
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഹരികൃഷ്ണൻസ് | ഫാസിൽ | 1998 | |
| തെങ്കാശിപ്പട്ടണം | റാഫി - മെക്കാർട്ടിൻ | 2000 | |
| ഇന്ദ്രിയം | ജോർജ്ജ് കിത്തു | 2000 | |
| രണ്ടാം ഭാവം | ലാൽ ജോസ് | 2001 | |
| കൈ എത്തും ദൂരത്ത് | ഫാസിൽ | 2002 | |
| മ്യാവൂ | ബദർ | ലാൽ ജോസ് | 2021 |
Submitted 12 years 8 months ago by Achinthya.
Contributors:
| Contributors |
|---|