സദ
മഹാരാഷ്ട്ര സ്വദേശിനിയായ സദ 2002 -ലാണ് ചലച്ചിത്രാഭിനയ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തെലുങ്കിൽ Jayam, Praanam എന്നീ സിനിമകളിൽ നായികയായി അഭിനയിച്ചു. അടുത്ത വർഷം ജയം സിനിമയുടെ തമിഴ് റീമെയ്ക്കിൽ നായികയായി. തുടർന്ന് Anniyan, Thirupathi എന്നിവയുൾപ്പടെ നിരവധി തമിഴ് സിനിമകളിലും തെലുഗു, കന്നഡ, മലയാളം സിനിമകളിലും സദ അഭിനയിച്ചു.
2008 -ൽ നോവൽ എന്ന സിനിമയിൽ നായികയായിക്കൊണ്ട് സദ മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. വിവിധ ഭാഷകളിലായി അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സദയ്ക്ക് ആദ്യ സിനിമയായ ജയത്തിലെ അഭിനയത്തിന് തന്നെ തെലുങ്കിലെ മികച്ച നടിയ്ക്കുള്ള ഫിലിൽ ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. 2005 -ൽ അന്യൻ സിനിമയിലെ അഭിനയത്തിന് തമിഴ് സിനിമയിലെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു.
നിരവധി ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ സദ ജഡ്ജായി പ്രവർത്തിച്ചിട്ടുണ്ട്. മൃഗ സ്നേഹിയായ സദ Federation of Indian Animal Protection Organisations ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നോവൽ | പ്രിയനന്ദിനി | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2008 |
| പ്രണയജീവിതം | ശ്രീനിവാസ റെഡ്ഡി | 2014 |