എസ് എ രാജ്കുമാർ

SA Rajkumar
Date of Birth:
Sunday, 23 August, 1964
സംഗീതം നല്കിയ ഗാനങ്ങൾ: 7

പ്രൊഫഷണല്‍ വോക്കലിസ്റ്റ് ആയിരുന്ന സെല്‍വരാജന്റെയും കണ്ണമ്മയുടെയും മകനായി 1964 ആഗസ്റ്റ് 23 ആം തിയതി ചലച്ചിത്രസംഗീത സംഗീത സംവിധായകനും ഗായകനുമായ എസ്.എ രാജ് കുമാർ ചെന്നൈയിൽ ജനിച്ചു.

പിതാവിന്റെ സംഗീതത്തിലുള്ള അഭിരുചി മകനിലേക്കും പകര്‍ന്ന് കിട്ടുകയായിരുന്നു. പിന്നീട് ക്ലാസ്സിക്കല്‍ മ്യൂസിക്കില്‍ പഠനം നടത്തിയ അദ്ദേഹം മ്യൂസിക് ഷോകള്‍ നടത്തിയാണ് സിനിമയിലേക്ക് കടന്ന് വന്നത്.

ചിന്ന പൂവ്വേ മെല്ലെ പേസു എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്‌. തുടർന്ന് ഒരു പാട് ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഇദ്ദേഹത്തിന്റെ ഹിറ്റ് സംഗീതങ്ങളാണ് ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ/ പുതുവസന്തം/സൂര്യവംശം/പൂവേ ഉനക്കാക/മറുമലർച്ചി/അവൾ വരുവാള/തുള്ളാത മനവും തുള്ളും/നീ വരുവായ്‌ എന/പ്രിയമാനവളെ/ ആനന്ദം/വസീഗര തുടങ്ങിയവ.

നൂറുകണക്കിന്‌ ചിത്രങ്ങൾക്ക്‌ സംഗീതം നൽകിയ ഇദ്ദേഹം മലയാളത്തിൽ വേഷം/വില്ലാളി വീരൻ എന്നീ ചിത്രങ്ങൾക്ക്‌ സംഗീതം നൽകി.

തമിഴ്/തെലുങ്ക്/മലയാളം/കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ഇദ്ദേഹത്തെ തേടി പല തവണ ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ക്കുള്ള അവര്‍ഡ് വന്നിട്ടുണ്ട്.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
വേഷങ്ങൾ ജന്മങ്ങൾ വേഷം കൈതപ്രം കെ ജെ യേശുദാസ്, കെ എസ് ചിത്ര 2004
കേൾക്കാത്തൊരു സംഗീതം വേഷം കൈതപ്രം സുജാത മോഹൻ, കാർത്തിക് 2004
ഓഹോ മിന്നലെ വേഷം കൈതപ്രം കെ എസ് ചിത്ര 2004
സിൻഡ്രല്ലാ ചന്തമേ വില്ലാളിവീരൻ ലഭ്യമായിട്ടില്ല കാർത്തിക്, റിമി ടോമി 2014
നീ കണ്ണിൽ മിന്നും സ്വപ്നം വില്ലാളിവീരൻ ലഭ്യമായിട്ടില്ല രഞ്ജിത്ത് ഗോവിന്ദ്, ജ്യോത്സ്ന രാധാകൃഷ്ണൻ 2014
എന്റെ മനസ്സിൻ ചിപ്പിയിലെന്നോ വില്ലാളിവീരൻ ലഭ്യമായിട്ടില്ല വിജയ് യേശുദാസ്, ശ്വേത മോഹൻ 2014
വീരാളി വീരൻ (title song) വില്ലാളിവീരൻ ലഭ്യമായിട്ടില്ല വിജയ് യേശുദാസ്, കോറസ് 2014