രവികുമാർ
Ravikumar
Date of Death:
Friday, 4 April, 2025
സീനിയർ
തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോൻ്റെയും ആർ.ഭാരതിയുടെയും മകനായി 1954 ൽ ചെന്നൈയിലാണ് രവികുമാർ ജനിച്ചത്.
1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയമാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുള്ള ഇദ്ദേഹം 2025 ഏപ്രിൽ 4 ആം തിയതി തന്റെ 71 ആം വയസ്സിൽ ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഇന്ദുലേഖ | കലാനിലയം കൃഷ്ണൻ നായർ | 1967 | |
| ഉല്ലാസയാത്ര | എ ബി രാജ് | 1975 | |
| റോമിയോ | എസ് എസ് നായർ | 1976 | |
| അമ്മ | രാജൻ | എം കൃഷ്ണൻ നായർ | 1976 |
| അയൽക്കാരി | ഐ വി ശശി | 1976 | |
| അഭിനന്ദനം | രവി | ഐ വി ശശി | 1976 |
| നീലസാരി | എം കൃഷ്ണൻ നായർ | 1976 | |
| അംഗീകാരം | പ്രസാദ് | ഐ വി ശശി | 1977 |
| സമുദ്രം | കെ സുകുമാരൻ | 1977 | |
| ആശീർവാദം | ഐ വി ശശി | 1977 | |
| യത്തീം | എം കൃഷ്ണൻ നായർ | 1977 | |
| ആ നിമിഷം | ഐ വി ശശി | 1977 | |
| ഇന്നലെ ഇന്ന് | രാജൻ | ഐ വി ശശി | 1977 |
| അഭിനിവേശം | ഐ വി ശശി | 1977 | |
| മധുരസ്വപ്നം | എം കൃഷ്ണൻ നായർ | 1977 | |
| ആനന്ദം പരമാനന്ദം | ഐ വി ശശി | 1977 | |
| പട്ടാളം ജാനകി | ക്രോസ്ബെൽറ്റ് മണി | 1977 | |
| അമർഷം | ഐ വി ശശി | 1978 | |
| തിരനോട്ടം | പി അശോക് കുമാർ | 1978 | |
| ഈ മനോഹര തീരം | ഐ വി ശശി | 1978 |