രതി അഗ്നിഹോത്രി

Rathi Agnihothri
Date of Birth:
Saturday, 10 December, 1960

ഉത്തർപ്രദേശിലെ ബറേലിയാണ് രതി അഗ്നിഹോത്രിയുടെ ജന്മസ്ഥലം. പത്താം വയസ്സുമുതൽ മോഡലിംഗ് ആരംഭിച്ച രതി 1979 -ൽ തന്റെ പതിനാറാം വയസ്സിൽ Puthiya Vaarpugal എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ട് ചലച്ചിത്രാഭിനയരംഗത്തേക്ക് ചുവടുവെച്ചു. തുടർന്ന് Niram Maratha Pookal, Murattu Kaalai എന്നിവയുൾപ്പെടെ പത്തിലധികം തമിഴ് സിനിമകളിൽ അഭിനയിച്ച അവർ Punnami Naagu എന്ന സിനിമയിൽ നായികായായി തെലുഗു ചലച്ചിത്രലോകത്തും തുടക്കമിട്ടു. തുടർന്ന് പതിഞ്ചോളം തെലുഗു സിനിമകളിൽ അഭിനയിച്ചു.

1981 -ൽ Ek Duuje Ke Liye എന്ന ഹിന്ദി സിനിമയിൽ നായികയായി ബോളീവുഡിലും രതി അഗ്നിഹോത്രി അരങ്ങേറി. തുടർന്ന് Coolie, Tawaif, Hukumat... എന്നിവയുൾപ്പെടെ നിരവധി ഹിന്ദി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഒരു കന്നഡ ചിത്രത്തിലും ഒരു മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 2003 -ൽ ഇറങ്ങിയ അന്യർ എന്ന സിനിമയിലാണ് രതി അഗ്നിഹോത്രി അഭിനയിച്ചത്. കൂടാതെ അവർ അഭിനയിച്ച തമിഴ് ചിത്രം നിറം മാറാത്ത പൂക്കൾ മലയാളത്തിൽ മൊഴിമാറ്റി ഇറങ്ങിയിട്ടുമുണ്ട്. 1980 -കളുടെ അവസാനത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി വിരമിച്ച രതി അഗ്നിഹോത്രി 2001 -ൽ ഹിന്ദി സിനിമകളിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. ചില ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

ആർക്കിടെക്ടും ബിസിനസുകാരനുമായ അനിൽ വിർവാനിയാണ് രതി അഗ്നിഹോത്രിയുടെ ഭർത്താവ്. ഒരു മകൻ തനൂജ് വിർവാനി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിറം മാറാത്ത പൂക്കൾ പി ഭാരതിരാജ 1980
അന്യർ കമല ലെനിൻ രാജേന്ദ്രൻ 2003
Submitted 13 years 4 months ago by Achinthya.