പ്രഭാസ്
ഉപ്പളപാടി സുര്യനാരായണ രാജു(ചലച്ചിത്ര നിർമ്മാതാവ്)വിന്റേയും ശിവകുമാരിയുടേയും മകനായി ചെന്നൈയിൽ ജനിച്ചു. ഉപ്പളപാടി വെങ്കട സത്യനാരായണ പ്രഭാസ് രാജു എന്നാണ് പ്രഭാസിന്റെ പൂർണ്ണ നാമം. ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്നും ബിടെക് ബിരുദം നേടിയതിന് ശേഷമാണ് അദ്ദേഹം ചലച്ചിത്രാഭിനയ രംഗത്ത് അരങ്ങേറുന്നത്.
2002 -ൽ Eeswar എന്ന തെലുഗു സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് പ്രഭാസ് സിനിമാഭിനയ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി തെലുഗു സിനിമകളിൽ നായകനായി Baahubali സീരീസ് സിനിമകളിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറി. Salaar, Kalki 2898 AD.. തുടങ്ങിയ സിനിമകളിലൂടെ വീണ്ടും അദ്ദേഹം ഇന്ത്യമുഴുവൻ ശ്രദ്ധിക്കപ്പെട്ടു. പ്രഭാസ് നായകനായ ബാഹുബലി - The Beginning, ബാഹുബലി 2 - The Conclusion, ...തുടങ്ങിയ സിനിമകൾ മലയാളത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഛത്രപതി - ഡബ്ബിംഗ് | എസ് എസ് രാജമൗലി | 2007 | |
| ബില്ല ദി ഡോണ്‍ | മെഹർ രമേശ് | 2014 | |
| മിർച്ചി- തെലുങ്ക് - ഡബ്ബിംഗ് | കൊരട്ടാല ശിവ | 2015 | |
| റിബൽ - തെലുങ്ക് - ഡബ്ബിംഗ് | രാഘവ ലോറൻസ് | 2015 | |
| ബാഹുബലി - The Beginning - ഡബ്ബിംഗ് | ശിവുഡു / മഹേന്ദ്ര ബാഹുബലി | എസ് എസ് രാജമൗലി | 2015 |
| രുദ്രൻ- തെലുങ്ക് - ഡബ്ബിംഗ് | പുരി ജഗന്നാഥ് | 2015 | |
| Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് | ദശരഥ് | 2016 | |
| പോരാളി - തെലുങ്ക് - ഡബ്ബിംഗ് | 2016 | ||
| ബാഹുബലി 2 - The Conclusion ഡബ്ബിങ്ങ് | ശിവ / മഹേന്ദ്ര ബാഹുബലി / അമരേന്ദ്ര ബാഹുബലി | എസ് എസ് രാജമൗലി | 2017 |
| രാധേശ്യാം | രാധാകൃഷ്ണ കുമാർ | 2022 | |
| കൽക്കി 2898 AD | നാഗ് അശ്വിൻ | 2024 |