വിജയ് യേശുദാസ്

Vijay Yesudas
Date of Birth:
Friday, 23 March, 1979
ആലപിച്ച ഗാനങ്ങൾ: 356

ഗായകൻ.

1979 മാർച്ച് 23നു കെ ജെ യേശുദാസിന്റെയും പ്രഭാ യേശുദാസിന്റെയും മകനായി ജനിച്ച വിജയ് യേശുദാസ് പിതാവിന്റെ വഴിയിലൂടെ തന്നെ പ്രശസ്തിയിലേക്കുയർന്നു. 1987ൽ ‘ഇടനാഴിയിൽ ഒരു കാലൊച്ച‘ എന്ന സിനിമയ്ക്കു വേണ്ടി ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതത്തിൽ രണ്ടു വരികൾ റെക്കോർഡ് ചെയ്തു. ‘കരാഗ്രെ വസതേ ലക്ഷ്മീ‘ പാടിയപ്പോൾ വിജയ് യേശുദാസിനു എട്ടു വയസ്സ്. നീണ്ട 13 വർഷത്തിനു ശേഷമാണു ആ ശബ്ദം മലയാളികൾ വീണ്ടും കേട്ടത്. 1999ൽ ‘മില്ലേനിയം സ്റ്റാർസ്‘ എന്ന ചിത്രത്തിനു വേണ്ടി വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിൽ യേശുദാസിനും ഹരിഹരനും ഒപ്പം ആയിരുന്നു ആ തിരിച്ചു വരവ്. 2000 ൽ ആണു ചിത്രം റിലീസ് ആയത്. ‘ശ്രാവൺ ഗംഗേ...സംഗീത ഗംഗേ‘, ‘ഓ മുംബൈ പ്യാരീ മുംബൈ‘ എന്നീ രണ്ടു പാട്ടുകൾ. ഒരു യുവഗായകനു ഇതിലും നല്ല ഒരു അരങ്ങേറ്റം കിട്ടാനില്ല. യേശുദാസിനു 60 വയസ്സ് തികഞ്ഞ ആ വർഷത്തിൽ, മകൻ ചെമ്പൈ സംഗീതോത്സവത്തിൽ പാടണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. യേശുദാസിന്റെ നിർദ്ദേശപ്രകാരം ചേർത്തല ഗോവിന്ദൻ കുട്ടി മാഷിന്റെ കീഴിൽ സംഗീത പഠനം തുടങ്ങി. വിജയ് പിന്നീട് തമിഴ് സിനിമകൾക്ക് വേണ്ടി പാടി.

പിന്നീട് മലയാളത്തിൽ ‘ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി,‘ ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ‘ എന്നീ ഗാനങ്ങൾ പാടി ഹിറ്റ് ആക്കി. പിന്നീടാണു കേരളക്കരയാകെ കോലക്കുഴൽ വിളി കേൾപ്പിച്ചു കൊണ്ട് കണ്ണനും രാധയുമായി വിജയും ശ്വേതാമോഹനും എത്തിയത്. എം ജയചന്ദ്രൻ ഈണമിട്ട ഈ ഗാനം വിജയ് യേശുദാസിന്റെ കരിയർ മാറ്റി മറിച്ചു. വിജയ് - ശ്വേത ഹിറ്റ് ജോഡി ആയി. ആ വർഷത്തെ സംസ്ഥാന അവാർഡും ഈ പാട്ടിനു ലഭിച്ചതോടെ വിജയ്ക്ക് തിരക്കായിത്തുടങ്ങി.

ഭാര്യ : ദർശന
മകൾ : അമേയ

ഇതു വരെ പാടിയ ഭാഷകൾ : മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക്

പ്രമുഖ അവാർഡുകൾ : 2007ൽ കേരള സർക്കാരിന്റെ അവാർഡ്, സത്യൻ സ്മാരക അവാർഡ്, ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ്.

Website: http://www.vijayyesudas.com/

അഭിനയിച്ച സിനിമകൾ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മെറി മെറി ക്രിസ്മസ് സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് ജെ എം രാജു
കിലുകിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് ജെ എം രാജു
പുഷ്പമഹോത്സവം പുഷ്പോത്സവം ബേണി-ഇഗ്നേഷ്യസ്
പൂവേ പൂവേ വായോ പുഷ്പോത്സവം ബേണി-ഇഗ്നേഷ്യസ്
കേൾക്കാതിരുന്നപ്പോൾ സ്വന്തം ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ
ഓണത്തുമ്പീ ഓമനത്തുമ്പീ ആവണിത്തെന്നൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1988
ഓണത്തപ്പനെഴുന്നള്ളും ആവണിപ്പൊൻപുലരി എ വി വാസുദേവൻ പോറ്റി ബേണി-ഇഗ്നേഷ്യസ് 1997
ചന്ദനവളയിട്ട കൈ കൊണ്ടു - M തിരുവോണക്കൈനീട്ടം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 1998
ആറന്മുളപ്പള്ളിയോടം തിരുവോണക്കൈനീട്ടം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 1998
ഇല്ലക്കുളങ്ങരെയിന്നലെ തിരുവോണക്കൈനീട്ടം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 1998
തളിയൂർ ഭഗവതിയ്ക്ക് ദാദാ സാഹിബ് യൂസഫലി കേച്ചേരി മോഹൻ സിത്താര 2000
മഞ്ഞും താഴ്വാരവും - M ഇന്ദ്രിയം എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 2000
കേളിനിലാവൊരു പാലാഴീ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കൈതപ്രം ഔസേപ്പച്ചൻ 2000
കേളിനിലാവൊരു പാലാഴീ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കൈതപ്രം ഔസേപ്പച്ചൻ 2000
ഓഹോഹോ ഋതുപല്ലവിയിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കൈതപ്രം ഔസേപ്പച്ചൻ 2000
മഹാ ഗണപതിം മില്ലെനിയം സ്റ്റാർസ് പരമ്പരാഗതം വിദ്യാസാഗർ നാട്ട 2000
കൃഷ്ണ കൃഷ്ണ മില്ലെനിയം സ്റ്റാർസ് വിദ്യാസാഗർ കല്യാണി 2000
ഓ മുംബൈ മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2000
ശ്രാവൺ ഗംഗേ മില്ലെനിയം സ്റ്റാർസ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2000
സ്വപ്നങ്ങളേ മധുരസ്വപ്നങ്ങളേ അപരന്മാർ നഗരത്തിൽ രമേഷ് ഇളമൺ കെ സനൻ നായർ 2001

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കോളാമ്പി ടി കെ രാജീവ് കുമാർ 2023