ബാലഭാസ്ക്കർ

Balabhaskar
Date of Birth:
തിങ്കൾ, 10 July, 1978
Date of Death:
ചൊവ്വ, 2 October, 2018
സംഗീതം നല്കിയ ഗാനങ്ങൾ: 40
ആലപിച്ച ഗാനങ്ങൾ: 1

വയലിനിസ്റ്റും സംഗീതജ്ഞനും ഗായകനുമായ ബാലഭാസ്‌ക്കർ. മംഗല്യപല്ലക്ക് എന്ന ചിത്രത്തിനുവേണ്ടി 17–ാം വയസ്സിലാണ് ബാലഭാസ്‌ക്കർ ആദ്യമായി സിനിമയ്‌ക്കുവേണ്ടി സംഗീതം ചെയ്‌തത്..അതോടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി ബാലഭാസ്കർ മാറി. തുടർന്ന് പാഞ്ചജന്യം, പാട്ടിന്റെ പാലാഴി,മോക്ഷം, കണ്ണാടിക്കടവത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകി.

കേരളത്തിലാദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കറാണ്. ഇന്ത്യക്കകത്തും പുറത്തുമായി അനേകം വേദികളിൽ അവതരണം. ലോകമെങ്ങും ആരാധകർ. സംഗീതത്തിൽ പുതുവഴി തേടിയ പ്രതിഭയായിരുന്നു ബാലഭാസ്കർ. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സംകൃതത്തിൽ എം എ ബിരുദം നേടിയ ബാലഭാസ്‌ക്കർ പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ഇൻഡ്യൻ ബാൻഡ് നിർമ്മിച്ച് ഫ്യൂഷൻ സംഗീതരംഗത്ത് ചുവടുറപ്പിച്ചു..കാൽ നൂറ്റാണ്ടോളം സംഗീതലോകത്ത് സജീവമായിരുന്നു ബാലഭാസ്‌ക്കർ..നിരവധി ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റിന്റെ ശ്രദ്ധേയമായ ആൽബങ്ങളായ ആദ്യമായ്, നിനക്കായ് എന്നിവയുടെ സംഗീതം ബാലഭാസ്‌ക്കറായിരുന്നു.
2018സെപ്റ്റംബർ 26 ന് കുടുംബമൊന്നിച്ച് ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായിപരുക്കേറ്റ് ചികിത്സയിലായിരിക്കെ 2018 ഒക്ടോബർ 2ന് പുലർച്ചെ ബാലഭാസ്‌ക്കർ ഈ ലോകത്തോട് വിടപറഞ്ഞു. അപകടത്തിൽ 2 വയസ്സുകാരി മകൾ തേജസ്വിനി ബാലയും മരിച്ചിരുന്നു..
തിരുമല സ്വദേശിയും റിട്ട. പോസ്റ്റുമാസ്റ്ററുമായ ചന്ദ്രന്‍ ആണ് അച്ഛന്‍. അമ്മ ശാന്തകുമാരി (റിട്ട. സംസ്‌കൃത അധ്യാപിക, സംഗീത കോളജ് തിരുവനന്തപുരം). സഹോദരി മീര. ഭാര്യ ലക്ഷ്മി..

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പാട്ടിന്റെ പാലാഴി രാജീവ് അഞ്ചൽ 2010

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മാരിപ്രാവേ മായപ്രാവേ ദോസ്ത് എസ് രമേശൻ നായർ വിദ്യാസാഗർ 2001

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഒരു നുള്ളു കുങ്കുമം നിറുകയിൽ മലബാറിൽ നിന്നൊരു മണിമാരൻ അജിതൻ ഉണ്ണി മേനോൻ 1998
നിനക്കായ് തോഴീ നിനക്കായ് ഈസ്റ്റ് കോസ്റ്റ് വിജയൻ ബിജു നാരായണൻ 1998
പാതിരാക്കാറ്റു വീശി നിനക്കായ് ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജി ശ്രീകുമാർ 1998
ആരാണു നീയെനിക്കോമലേ നിനക്കായ് ഈസ്റ്റ് കോസ്റ്റ് വിജയൻ ഉണ്ണി മേനോൻ 1998
നിനക്കായ് ദേവാ നിനക്കായ് ഈസ്റ്റ് കോസ്റ്റ് വിജയൻ 1998
നിനക്കായ് ദേവാ പുനർജ്ജനിക്കാം നിനക്കായ് ഈസ്റ്റ് കോസ്റ്റ് വിജയൻ സിന്ധു പ്രേംകുമാർ 1998
എണ്ണക്കറുപ്പിന്നേഴഴക് നിനക്കായ് ഈസ്റ്റ് കോസ്റ്റ് വിജയൻ പ്രദീപ് സോമസുന്ദരം 1998
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം നിനക്കായ് ഈസ്റ്റ് കോസ്റ്റ് വിജയൻ പി ജയചന്ദ്രൻ 1998
നിറതിങ്കളേ തിരി താഴ്ത്തുമോ മംഗല്യപ്പല്ലക്ക് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 1998
വിഷുപ്പക്ഷി വിളിക്കുന്നേ മംഗല്യപ്പല്ലക്ക് ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ 1998
വെണ്ണിലാ ചിറകുമായ് - F മംഗല്യപ്പല്ലക്ക് ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര 1998
പ്രിയ താരകേ മംഗല്യപ്പല്ലക്ക് ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര 1998
വെണ്ണിലാ ചിറകുമായ് - M മംഗല്യപ്പല്ലക്ക് ഗിരീഷ് പുത്തഞ്ചേരി ടി കെ ചന്ദ്രശേഖരൻ 1998
പുലർവാനപ്പന്തലൊരുക്കി മംഗല്യപ്പല്ലക്ക് ഗിരീഷ് പുത്തഞ്ചേരി പി ഉണ്ണികൃഷ്ണൻ 1998
വരവായ് ഒരു മംഗല്യപ്പല്ലക്ക് മംഗല്യപ്പല്ലക്ക് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 1998
ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ ആദ്യമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ ജി വേണുഗോപാൽ 1999
നമ്മുടെ അനുരാഗം പ്രിയരാഗമായൊരു ആദ്യമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ സിന്ധു പ്രേംകുമാർ 1999
അനുരാഗപ്പൂമണം ആദ്യമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ ബിജു നാരായണൻ 1999
ആദ്യമായ് കണ്ട നാളോർമ്മയുണ്ടോ ആദ്യമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ 1999
ഉറങ്ങാൻ നീയെനിക്കരികിൽ വേണം ആദ്യമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ 1999

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
പാട്ടിന്റെ പാലാഴി രാജീവ് അഞ്ചൽ 2010

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മി. ഫ്രോഡ് ബി ഉണ്ണികൃഷ്ണൻ 2014