മുത്തുമണി

Muthumani

അദ്ധ്യാപക ദമ്പതിമാരായ എൻ. സോമസുന്ദരം - ഷേർളി സോമസുന്ദരം എന്നിവരുടെ മകൾ.തിയറ്റർ മേഖലയിൽ സക്രിയരായിരുന്ന മാതാപിതാക്കൾ തന്നെയാണ് മുത്തുമണിയുടെ അഭിനയജീവിതത്തിന്റെ പ്രചോദനം. ഏഴാം വയസ്സിൽ ആകാശവാണിയിൽ ബാലതാരം ആകുന്നതോടെയാണു മുത്തുമണിയുടെ കലാജീവിതം ആരംഭിയ്ക്കുന്നത്. അതോടൊപ്പം എകാഭിനയം, തിയറ്റർ ശില്പശാലകളിലും പരിശീലനം നേടി. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തുടര്ച്ചയായി ഒൻപതു വർഷം ജേതാവായിരുന്നു മുത്തുമണി.

പത്താം തരാം വിദ്യാഭ്യാസത്തിനുശേഷം അമേച്ച്വർ തിയറ്റർ വിംഗിൽ ചേർന്ന മുത്തുമണി, എം മുകുന്ദന്റെ നോവലൈറ്റിനെ അടിസ്ഥാനമാക്കി ചെയ്ത "ഒരു ദളിത്‌ യുവതിയുടെ കദനകഥ" എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രം ചെയ്തതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത് . തുടർന്ന് എപ്പിക് തിയറ്ററിലേയ്ക്ക് മാറിയ മുത്തുമണി, ആൻഷ്യന്റ് ഗ്രീക്ക് തിയറ്റർ ഫെസ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച "ലോകധർമി" എന്ന നാടകസംഘത്തിൽ അംഗമായിരുന്നു. ഒട്ടനവധി നാടകങ്ങളിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മുത്തുമണിയ്ക്ക്, ഒറീസയിൽ 2 0 0 4 ൽ നടന്ന ഇന്റർനാഷണൽ തിയറ്റർ ഒളിമ്പ്യാഡിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി വെള്ളിത്തിരയിലെത്തുന്നത്.അതിലെ അഭിനയത്തിന്,മികച്ച നടിയ്ക്കുള്ള മാതൃഭൂമി ഫിലിം അവാർഡ് നേടി.
തുടർന്ന് അനേകം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ.

അഭിനയത്തിന് പുറമേ, നിയമബിരുദധാരിയായ മുത്തുമണിയ്ക്ക് മീഡിയ ലോയിൽ സ്പെഷലൈസ് ചെയ്യാനാണ് താല്പര്യം.

ഭർത്താവ് :റേഡിയോ മാംഗോ ജീവനക്കാരനായ അരുണ്‍ പി ആർ

കടപ്പാട്:http://www.hindu.com

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രസതന്ത്രം കുമാരി സത്യൻ അന്തിക്കാട് 2006
ഇന്നത്തെ ചിന്താവിഷയം രഹന സത്യൻ അന്തിക്കാട് 2008
മാണിക്യക്കല്ല് സുന്ദരി ടീച്ചർ എം മോഹനൻ 2011
കടൽ കടന്ന് ഒരു മാത്തുക്കുട്ടി ജാൻസമ്മ (മാത്തുക്കുട്ടിയുടെ ഭാര്യ) രഞ്ജിത്ത് ബാലകൃഷ്ണൻ 2013
ഒരു ഇന്ത്യൻ പ്രണയകഥ ഡോ.വിമലാ രാമനാഥൻ സത്യൻ അന്തിക്കാട് 2013
അന്നയും റസൂലും അന്നയുടെ സുഹൃത്ത് ശാലു രാജീവ് രവി 2013
5 സുന്ദരികൾ സിസിലി ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
ഹൗ ഓൾഡ്‌ ആർ യു റോഷൻ ആൻഡ്ര്യൂസ് 2014
മുന്നറിയിപ്പ് പ്രിയ ജോസഫ് വേണു 2014
ഞാൻ (2014) ശാലു രഞ്ജിത്ത് ബാലകൃഷ്ണൻ 2014
സ്വർഗ്ഗത്തേക്കാൾ സുന്ദരം മുത്തുമണി മനോജ് അരവിന്ദാക്ഷൻ 2015
ജമ്നാപ്യാരി തോമസ്‌ സെബാസ്റ്റ്യൻ 2015
നിർണായകം സിദ്ധാർത്ഥ് ശങ്കറിന്റെ ഡോക്ടർ വി കെ പ്രകാശ് 2015
സൈഗാള്‍ പാടുകയാണ് ഡോക്ടർ സിബി മലയിൽ 2015
രാജമ്മ@യാഹു ഷെറിന്റെ അമ്മച്ചി രഘുരാമ വർമ്മ 2015
ലുക്കാ ചുപ്പി ബാഷ് മുഹമ്മദ്‌ 2015
ഡബിൾ ബാരൽ ലിജോ ജോസ് പെല്ലിശ്ശേരി 2015
തിങ്കൾ മുതൽ വെള്ളി വരെ കണ്ണൻ താമരക്കുളം 2015
സു സു സുധി വാത്മീകം ശ്രീദേവി ടീച്ചർ രഞ്ജിത്ത് ശങ്കർ 2015
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഇയ്യോബിന്റെ പുസ്തകം അമൽ നീരദ് 2014
Submitted 12 years 6 months ago by Swapnatakan.