മാത്യു തോമസ്

Mathew Thomas
Date of Birth:
Wednesday, 16 October, 2002
കുമ്പളങ്ങി നൈറ്റ്സ് 2019

ചെറുപ്രായത്തിൽ തന്നെ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നായകനായും, അഭിനയിച്ച മറ്റു ചിത്രങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങളും കൈകാര്യം ചെയ്ത മാത്യു തോമസ്.

എറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശി. 2002 ഒക്ടോബർ 16 ന് ബിജു ജോൺ തുരുത്തിയിൽ - സൂസൻ ദമ്പതികളുടെ മകനായായി ജനിച്ച മാത്യു പഠിച്ചത് ഇന്ത്യൻ ഹൈ സ്കൂൾ ബഹറിൻ, ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു. ഗ്രിഗോറിയൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് നാടകങ്ങളിൽ സജീവമായിരുന്നു മാത്യു, ഓഡിഷനിൽ പങ്കെടുക്കുകയും കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലേക്ക് സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പിന്നീട് ഇറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ടീനേജ് പ്രണയ കഥയിലെ നായകനായും മാത്യു അഭിനയിച്ചു. അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ, വൺ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമാണ് മാത്യു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കുമ്പളങ്ങി നൈറ്റ്സ് ഫ്രാങ്കി മധു സി നാരായണൻ 2019
തണ്ണീർമത്തൻ ദിനങ്ങൾ ജയ്‌സൺ ഗിരീഷ് എ ഡി 2019
അഞ്ചാം പാതിരാ ബെഞ്ചമിൻ ലൂയിസ് - ചെറുപ്പം മിഥുൻ മാനുവൽ തോമസ്‌ 2020
ഓപ്പറേഷൻ ജാവ ജെറി തരുൺ മൂർത്തി 2021
വൺ സനൽ സന്തോഷ്‌ വിശ്വനാഥ് 2021
പ്രകാശൻ പറക്കട്ടെ ദാസൻ ഷഹദ് നിലമ്പൂർ 2022
വിശുദ്ധ മെജോ കിരൺ ആന്റണി 2022
ജേർണി ഓഫ് ലവ് 18+ അരുൺ ഡി ജോസ് 2023
അഞ്ച് സെന്റും സെലീനയും ജെക്സൺ ആന്റണി 2023
ക്രിസ്റ്റി ആൽവിൻ ഹെൻറി 2023
നെയ്മർ കുഞ്ഞാവ സുധി മാഡിസൺ 2023
കപ്പ് സഞ്ജു വി സാമുവൽ 2024
ഫാമിലി ഡോൺ പാലത്തറ 2024
പ്രേമലു തോമസ് ഗിരീഷ് എ ഡി 2024
ലൗലി ദിലീഷ് കരുണാകരൻ 2025
നൈറ്റ് റൈഡേഴ്സ് നൗഫൽ അബ്ദുള്ള 2025
ബ്രൊമാൻസ് അരുൺ ഡി ജോസ് 2025
സുഖമാണോ സുഖമാണ് അരുൺലാൽ രാമചന്ദ്രൻ 2026