മനോബാല
Manobala
Date of Birth:
ചൊവ്വ, 8 December, 1953
Date of Death:
Wednesday, 3 May, 2023
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ മരുംഗൂരിലാണ് മനോബാല ജനിച്ചത്. 1979 -ൽ Puthiya Vaarpugal എന്ന ഭാരതിരാജയുടെ സിനിമയിൽ സഹായിയായാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. ആ സിനിമയിൽ അദ്ദേഹം ചെറിയൊരു വേഷവും ചെയ്തു. തുടർന്ന് എഴുന്നൂറിലേറെ സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തു.
1982 -ൽ Agaya Gangai എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തുകൊണ്ട് മനോബാല സംവിധാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് ഇരുപത്തിയഞ്ചോളം സിനിമകൾ സംവിധാനം ചെയ്തു. രണ്ട് തമിഴ് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 2017 -ൽ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മനോബാല മലയാള സിനിമയിൽ അരങ്ങേറിയത്. തുടർന്ന് മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ കൂടി അദ്ദേഹം അഭിനയിച്ചു.
2023 മെയ് മാസത്തിൽ മനോബാല അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| നിറം മാറാത്ത പൂക്കൾ | പി ഭാരതിരാജ | 1980 | |
| ജോമോന്റെ സുവിശേഷങ്ങൾ | പെരുമാൾ | സത്യൻ അന്തിക്കാട് | 2017 |
| അഭിയുടെ കഥ അനുവിന്റേയും | ബി ആർ വിജയലക്ഷ്മി | 2018 | |
| ബിടെക് | മൃദുൽ എം നായർ | 2018 |