പ്രപഞ്ചമുണരും (F)

പ്രപഞ്ചമുണരും പ്രഭാതം...
പ്രകാശമൊഴുകും വിഭാവരി തീരം...
പുലരിക്കു നൽകാൻ പൊൻപണമോടെ
പകലവനണയും കാലം....കാലം....

പ്രപഞ്ചമുണരും പ്രഭാതം...
പ്രകാശമൊഴുകും വിഭാവരി തീരം...
പുലരിക്കു നൽകാൻ പൊൻപണമോടെ
പകലവനണയും കാലം....കാലം...

വിതയ്ക്കാതെ...കൊയ്യാതെ...
പലതായി വേർപിരിയാതെ...
വിതയ്ക്കാതെ കൊയ്യാതെ
പലതായി വേർപിരിയാതെ
നീലക്കുരുവികളുണരും പ്രഭാതം
മതങ്ങളായി...ജാതികളായി...
ഹൃദയവിഹാരം പങ്കുവയ്ക്കാൻ
മാനവനുണരും പ്രഭാതം...പ്രഭാതം...
(പ്രപഞ്ചമുണരും)

നിലയ്ക്കാതെ...തുളുമ്പാതെ...
കൈവിലങ്ങുകൾ ഇല്ലാതെ...
നിലയ്ക്കാതെ തുളുമ്പാതെ
കൈവിലങ്ങുകൾ ഇല്ലാതെ
പൂന്തേനരുവികളുണരും പ്രഭാതം മായികമായി...മാസ്മരമായി...
മനുഷ്യബന്ധങ്ങൾ പകുത്തു നോക്കാം...
മോഹങ്ങൾ ഉണരും പ്രഭാതം..പ്രഭാതം..
(പ്രപഞ്ചമുണരും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Prapanchamunarum

Additional Info

അനുബന്ധവർത്തമാനം

Submitted 5 years 10 months ago by VishnuB.